Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അവയവങ്ങള്‍ പതുക്കെപ്പതുക്കെ പ്രവര്‍ത്തിക്കാതായി: പാക്കിസ്ഥാന്റെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ദുബായിയില്‍ വച്ച് അന്തരിച്ചു
Text by TEAM UKMALAYALAM PATHRAM
പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് (79) ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച ദുബായില്‍ അന്തരിച്ചു. ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഷറഫിനെ നേരത്തെ റാവല്‍പിണ്ടിയിലെ ആംഡ് ഫോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലേക്ക് (എഎഫ്ഐസി) മാറ്റിയിരുന്നു. പാക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.

2016 മാര്‍ച്ച് മുതല്‍ ദുബായിലായിരുന്ന മുഷറഫ് അമിലോയിഡോസിസ് ബാധിച്ച് ചികിത്സയിലായിരുന്നു. അമിലോയിഡ് എന്ന അസാധാരണ പ്രോട്ടീന്‍ അവയവങ്ങളില്‍ അടിഞ്ഞുകൂടുകയും അവയുടെ സാധാരണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപൂര്‍വ രോഗമാണിത്.

''അതീവ ഗുരുതരാവസ്ഥയിലും അവയവങ്ങള്‍ തകരാറിലാകുന്നതുമായ'' അവസ്ഥയിലാണ് മുന്‍ സൈനിക മേധാവിയെന്ന് അദ്ദേഹത്തിന്റെ കുടുംബം ഇക്കഴിഞ്ഞ ജൂണില്‍ ഒരു പത്രകുറിപ്പില്‍ അറിയിച്ചിരുന്നു.

2007-ല്‍ ഭരണഘടനാ വിരുദ്ധമായി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് മുഷാറഫിനെതിരെ പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തി, ഈ കേസില്‍ 2014 ല്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 1999 മുതല്‍ 2008 വരെ പാകിസ്ഥാന്‍ ഭരിച്ച മുഷറഫിനെ ബേനസീര്‍ ഭൂട്ടോ വധക്കേസിലും റെഡ് മോസ്‌ക് പുരോഹിതനെ കൊലപ്പെടുത്തിയ കേസിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
 
Other News in this category

 
 




 
Close Window