Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഉമ്മന്‍ചാണ്ടിക്ക് ന്യൂമോണിയ: എയര്‍ ആംബുലന്‍സില്‍ ബാംഗ്ലൂരിലെ ആശുപത്രിയിലേക്ക് ഉടന്‍ കൊണ്ടുപോകും
Text by TEAM UKMALAYALAM PATHRAM
ന്യുമോണിയ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലേക്ക് കൊണ്ടുപോകും. നാളെ വൈകുന്നേരം എയര്‍ ആംബുലന്‍സില്‍ ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയേക്കും എന്നാണ് സൂചന.

ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ആന്റി ബയോട്ടിക് ആരംഭിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാവിലെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും വീണ കൂടികാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സന്ദര്‍ശനം.
ഉമ്മന്‍ചാണ്ടിയ്ക്ക് കേരളത്തിന് പുറത്തു വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യമെങ്കില്‍ എയര്‍ലിഫ്റ്റ് ചെയ്യണം എന്നുമാണ് മകള്‍ അച്ചു ഉമ്മന്റെ ആവശ്യം. നിംസിലിലെ ഡോക്ടര്‍മാരുമായി അച്ചു ഉമ്മന്‍ ചര്‍ച്ച നടത്തി. ന്യൂമോണിയ ഭേദമായ ശേഷം എയര്‍ ലിഫ്റ്റ് ചെയ്യുന്ന കാര്യം പരിഗണനയില്‍ ഉണ്ട്.

സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് എങ്കിലും രാവിലെ മുതല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നിം സ് ആശുപത്രിയിലേക്ക് ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ വിവരങ്ങള്‍ തേടിയെത്തുന്നുണ്ട്.
 
Other News in this category

 
 




 
Close Window