Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ആരോഗ്യം
  Add your Comment comment
സജ്‌നയ്ക്ക് രോഗം ഇടതു കാലില്‍: ഓപ്പറേഷന്‍ ചെയ്തത് ഇടതു കാലില്‍: ഡോക്ടറുടെ തോന്ന്യാസം കോഴിക്കോട് ആശുപത്രിയില്‍
Text by TEAM UKMALAYALAM PATHRAM
കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കോഴിക്കോട്ടെ നാഷണല്‍ ആശുപത്രിയുടെ വിശദീകരണം തള്ളി ഇരയായ സജ്‌നയുടെ കുടുംബം. ഒരു വര്‍ഷത്തോളം ഇടതു കാലിന് ചികിത്സിച്ചതിന്റെ രേഖകള്‍ കൈവശമുണ്ട്. വിവാദമായപ്പോള്‍ വലതു കാലിന് കുഴപ്പമുണ്ടെന്ന് വരുത്താന്‍ ചികിത്സാ രേഖകളില്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് തിരിമറി നടത്തിയെന്ന് മകള്‍ ഷിംന പറയുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തേടി.

ആശുപത്രിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുടുംബം. തുടര്‍ചികിത്സയ്ക്കായി സജ്‌നയെ ബന്ധുക്കള്‍ നാഷണല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വാതിലിന് ഇടയില്‍പ്പെട്ട് ഇടത് കണങ്കാലിലെ ഞരമ്പിന് ഗുരുതര പരിക്കു പറ്റിയ കക്കോടി സ്വദേശി സജ്‌ന. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി പി ബഹിര്‍ഷാന്റെ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയാല്‍ പരിക്ക് ഭേദമാകുമെന്ന് ഡോക്ടര്‍ അറിയിച്ചതോടെയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ഇന്നലെയാണ് സര്‍ജറി പൂര്‍ത്തിയായത്. ഇന്ന് രാവിലെ ബോധം തെളിഞ്ഞപ്പോള്‍ ആണ് പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന കാര്യം സജ്‌ന അറിയുന്നത്.

വലത് കാലിനും പരിക്ക് ഉണ്ടെന്ന് ബോധ്യപ്പെട്ടാണ് ശസത്രക്രിയ ചെയ്തതെന്നായിരുന്നു ഡോക്ടറുടെ ആദ്യ വിശദീകരണം. എന്നാല്‍ സ്‌കാനിംഗ് റിപ്പോര്‍ട്ട് അടക്കം ആവശ്യപ്പെട്ടപ്പോള്‍ മറുപടി ഇല്ല. ബന്ധുക്കള്‍ വിശദീകരണം ചോദിപ്പോള്‍ മറുപടിയില്ലാതെ തലകുനിച്ച് ഇരിക്കുകയാണ് ഡോക്ടര്‍ ചെയ്തത്. മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്നും ബന്ധുക്കളോട് ഡോക്ടര്‍ അഭ്യര്‍ത്ഥിച്ചു. തെറ്റുപറ്റിയെന്ന് ഓര്‍ത്തോ വിഭാഗം മേധാവി കൂടിയായ ഡോക്ടര്‍ പി ബഹിര്‍ഷാന്‍ സമ്മതിച്ചതായി ബന്ധുക്കള്‍ പറയുന്നു.
 
Other News in this category

 
 




 
Close Window