Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എയര്‍പോര്‍ട്ടില്‍ പരിശോധന: വിമാനത്തിലെ ടോയിലെറ്റില്‍ നിന്നു കണ്ടെത്തിയത് 2 കോടി രൂപയുടെ സ്വര്‍ണം
Text by TEAM UKMALAYALAM PATHRAM
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ടെര്‍മിനല്‍ 2-ല്‍ എത്തിയ വിമാനത്തില്‍ നിന്നാണ് രണ്ടുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. വിമാനത്തിലെ ടോയ്ലറ്റില്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സംഘം വിമാനത്തിനുള്ളില്‍ കയറി പരിശോധന നടത്തിയത്. തുടര്‍ന്ന് ടോയ്ലറ്റില്‍ നിന്ന് നാല് സ്വര്‍ണക്കട്ടികള്‍ കണ്ടെടുക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് അറിയിച്ചു.
 
Other News in this category

 
 




 
Close Window