Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ആരോഗ്യം
  Add your Comment comment
2022ല്‍ ലോകത്ത് കാന്‍സര്‍ ബാധിച്ച സ്ത്രീകളുടെ എണ്ണം 23 ലക്ഷം: ശ്രദ്ധിക്കുക - ലക്ഷണങ്ങള്‍
Text by TEAM UKMALAYALAM PATHRAM
ലോകത്ത് 23 ലക്ഷം സ്ത്രീകള്‍ക്ക് കഴിഞ്ഞ വര്‍ഷം സ്തനാര്‍ബുദം നിര്‍ണയിക്കപ്പെട്ടെന്നും ഏഴ് ലക്ഷം പേര്‍ ഇത് മൂലം മരണമടഞ്ഞെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ത്തവത്തിന് ഏതാനും നാളുകള്‍ കഴിഞ്ഞ് സ്ത്രീകള്‍ അവരുടെ സ്തനങ്ങളില്‍ മുഴകളോ നിറവ്യത്യാസമോ തടിപ്പോ ഉണ്ടോ എന്ന് പരിശോധിച്ച് നോക്കേണ്ടതാണ്. 40 ന് മുകളിലുള്ള സ്ത്രീകള്‍ ഓരോ രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്തനാര്‍ബുദത്തിനായി സ്‌ക്രീനിങ്ങും നടത്തേണ്ടതാണ്. ഗര്‍ഭാശയമുഖ അര്‍ബുദത്തിന്റെ സാധ്യത തള്ളിക്കളയാന്‍ പാപ്‌സ്മിയര്‍ പരിശോധനയും ഇടയ്ക്ക് ചെയ്തു നോക്കേണ്ടതാണെന്ന് ഡോ. ഗുര്‍പ്രീത് ചൂണ്ടിക്കാട്ടി.


പുരുഷന്മാരേക്കാള്‍ വലുപ്പത്തില്‍ ചെറുതായ സ്ത്രീകളുടെ ഹൃദയം താരതമ്യേന കൂടുതല്‍ വേഗത്തില്‍ മിടിക്കുകയും ചെയ്യാറുണ്ട്. സങ്കീര്‍ണമായ ഹൃദ്രോഗങ്ങളും മരണകാരണമാകുന്ന ഹൃദയസ്തംഭനങ്ങളും ഉണ്ടാകാനുള്ള സാധ്യതയും സ്ത്രീകള്‍ക്ക് കൂടുതലാണ്. ഇതിനാല്‍ ഹൃദ്രോഗലക്ഷണങ്ങളെ കരുതിയിരിക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അമിതവണ്ണം, ഹോര്‍മോണല്‍ മാറ്റങ്ങള്‍, കുടുംബചരിത്രം, ഗര്‍ഭകാലത്ത് പഞ്ചസാരയുടെ തോതില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവ മൂലം പ്രമേഹ സാധ്യതയും സ്ത്രീകളില്‍ അധികമാണ്. ഗര്‍ഭപാത്ര നാളിയിലും മറ്റും വരുന്ന അണുബാധകള്‍, യീസ്റ്റ് അണുബാധ, ആര്‍ത്തവസമയത്തെ പഞ്ചസാരയുടെ കയറ്റിറക്കങ്ങള്‍, ആര്‍ത്തവ വിരാമ സങ്കീര്‍ണതകള്‍ എന്നിവ മൂലം സ്ത്രീകളിലെ പ്രമേഹ നിയന്ത്രണവും അല്‍പം കുഴപ്പം പിടിച്ചതാണ്. ഫിറ്റ്‌നസിനും ഭക്ഷണക്രമത്തിനും പ്രഥമ പരിഗണന നല്‍കി പ്രമേഹം പിടിപെടാതെ നോക്കാന്‍ ഇതിനാല്‍ സ്ത്രീകള്‍ ശ്രമിക്കേണ്ടതാണ്.
 
Other News in this category

 
 




 
Close Window