Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ആരോഗ്യം
  Add your Comment comment
ഇന്ത്യയില്‍ പലയിടത്തും H3N2 പകര്‍ച്ച പനി: മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു: പുതുച്ചേരിയില്‍ 10 ദിവസം സ്‌കൂള്‍ അവധി
Text by TEAM UKMALAYALAM PATHRAM
രാജ്യത്ത് H3N2 വ്യാപനം തുടരുന്നു. മഹാരാഷ്ട്രയില്‍ H3N2 ബാധിച്ച് ഒരാള്‍ മരിച്ചു. അഹ്‌മദ് നഗറിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഇതുവരെ മഹാരാഷ്ട്രയില്‍ മാത്രം 352 H3N2 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മരണപ്പെട്ട വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവും H3N2 വും സ്ഥിരീകരിച്ചിരുന്നു. പരിശോധനാഫലങ്ങള്‍ പുറത്തു വന്നാല്‍ മാത്രമേ H3N2 ആണോ മരണകാരണം എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.

മഹാരാഷ്ട്രയിലേതുള്‍പ്പെടെ ഇന്ത്യയില്‍ മൂന്ന് മരണങ്ങളാണ് H3N2 മൂലം റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളിലാണ് നേരത്തേ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അതേസമയം, H3N2 വ്യാപനത്തെ തുടര്‍ന്ന് പുതുച്ചേരിയില്‍ സ്‌കൂളുകള്‍ക്ക് പത്ത് ദിവസം അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 16 മുതല്‍ മാര്‍ച്ച് 26 വരെയാണ് അവധി.

പുതുച്ചേരിയില്‍ മാര്‍ച്ച് 11 വരെ 79 ഇന്‍ഫ്‌ലുവന്‍സ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
 
Other News in this category

 
 




 
Close Window