ഡല്‍ഹി എന്‍സിആര്‍ നിവാസിയാണ് ഷാരുഖ് സെയ്ഫി. ഷാരുഖ് സൈഫ് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് പോയ ബാഗില്‍ ഒരു പുസ്തകം കണ്ടെടുത്തിരുന്നു. ഷാറുക് സെയ്ഫ് കാര്‍പെന്റര്‍ എന്ന പേര് രേഖപ്പെടുത്തിയ പുസ്തകമായിരുന്നു പൊലീസ് കണ്ടെത്തിയത്. പുസ്തകത്തില്‍ ഓരോ ദിവസവും എപ്പോള്‍ ഉറങ്ങണം, എന്തെല്ലാം ചെയ്യണമെന്ന കാര്യങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഡയറിയുടെ സ്വഭാവമുള്ള പഴയ നോട്ട് ബുക്കായിരുന്നു അത്. ഷാരുഖ് സെയ്ഫിക്ക് കാര്‍പെന്റിംഗുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഷാരുഖ് സെയ്ഫി.
ഷാറുഖ് സെയ്ഫിയെ പിടിച്ചത് ഫോണിന്റെയും ഡയറിയുടെയും സഹായത്തോടെയായിരുന്നു. ഷാറുഖ് സെയ്ഫിക്ക് ആറ് ഫോണുകളുണ്ടെന്ന് വീട്ടുകാര്‍ വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് ഈ ആറ് ഫോണുകളും അന്വേഷണ സംഘം നിരീക്ഷണത്തിലാക്കിയിരുന്നു. അതില്‍ ഒരു ഫോണ്‍ സ്വിച്ച് ഓണ്‍ ആയത് നിര്‍ണ്ണായകമായി. തുടര്‍ന്ന് ഫോണിന്റെ ലൊക്കേഷന്‍ സഹിതം മഹാരാഷ്ട്ര എടിഎസിനെ ഐബി അറിയിച്ചു. തുടര്‍ന്ന് പൊലീസ് സംഘം രത്നഗിരിയിലെ ആശുപത്രിയിലേക്ക് പോയി. അവിടെ നിന്ന് പരുക്കേറ്റ ഒരാള്‍ ഓടി രക്ഷപ്പെട്ടതായി മനസിലായി. പിന്നാലെ പ്രദേശം മുഴുവന്‍ തിരച്ചില്‍ നടത്തി ഇയാളെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഖേദില്‍ വച്ച് ട്രെയിനില്‍ നിന്ന് താഴേക്ക് ചാടിയാണ് ഷാരുഖിന് പരുക്കേറ്റത്. ചിലര്‍ ഇയാളെ കണ്ടെത്തുകയും 102ല്‍ വിളിച്ച് ആംബുലന്‍സ് എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് രത്നഗിരിയിലെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. |