Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അനില്‍ ആന്റണി ബിജെപിയില്‍ പോയപ്പോള്‍ കൈപ്പത്തി ചിഹ്നം പങ്കുവച്ച് ആന്റണിയുടെ ഇളയ മകന്‍ അജിത് പോള്‍
Text by: Team Ukmalayalampathram
അനില്‍ ആന്റണി കോണ്‍?ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ എ.കെ ആന്റണിയുടെ ഇളയ മകന്‍ അജിത് പോള്‍ ഫെയ്‌സ്ബുക്കില്‍ കൈപ്പത്തി ചിഹ്നം പങ്കുവെച്ച് പോസ്റ്റിട്ടുവെന്ന് കാട്ടി സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നു. എന്നാലിപ്പോള്‍ അജിത് പോളിന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ ഇത്തരത്തിലൊരു പോസ്റ്റ് കാണുവാന്‍ സാധിക്കുന്നില്ല. പ്രചരിക്കുന്നത് വ്യാജ പോസ്റ്റാണോ അതോ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അനില്‍ കെ ആന്റണിയുടെ ബിജെപി പ്രവേശം കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന് കെ മുരളീധരന്‍ എം.പി പ്രതികരിച്ചിട്ടുണ്ട്. അനില്‍ ആന്റണിയുടെ തീരുമാനം തെറ്റായിപ്പോയെന്നും അദ്ദേഹം വിമര്‍ശിച്ചു. അനില്‍ ആന്റണിക്ക് എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ ചര്‍ച്ചയിലൂടെ അത് പരിഹരിക്കാമായിരുന്നു. അല്ലാതെ എ കെ ആന്റണിയെ വേദനിപ്പിക്കരുതായിരുന്നു. അനില്‍ പ്രവര്‍ത്തിച്ചത് ടെക്നിക്കല്‍ രംഗത്ത് മാത്രമാണ്. താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. അതേസമയം എന്ത് തിക്താനുഭവം ഉണ്ടായാലും താന്‍ കോണ്‍ഗ്രസ് വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. അനില്‍ ആന്റണി ബിജെപിയുടെ കെണിയില്‍ വീഴുകയായിരുന്നു. ഈ തീരുമാനത്തില്‍ അനില്‍ ആന്റണിക്ക് ദുഃഖിക്കേണ്ടി വരുമെന്നും അപകടം പിന്നാലെ ബോധ്യപ്പെടുമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് രാഷ്ട്രീയ ആത്മഹത്യയായിപ്പോയെന്ന് കാലം തെളിയിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പ്രതികരിച്ചു. അനില്‍ കോണ്‍ഗ്രസ്സ് വിട്ടുപോയത് കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കില്ല. ഒരു പുരുഷായുസ്സ് മുഴുവന്‍ സ്വന്തം ജീവിതം കോണ്‍ഗ്രസ്സിനു സമര്‍പ്പിച്ച, അടിയുറച്ച മതേതരവാദിയായ എ.കെ.ആന്റണിയുടെ യശസ്സിനെയും, പാരമ്പര്യത്തെയും അനിലിന്റെ ഈ തീരുമാനം അല്‍പം പോലും ബാധിക്കില്ലെന്നും എംഎം ഹസ്സന്‍ പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window