Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വാഹന യാത്രക്കാരുടെ സുരക്ഷയ്ക്കായി ക്യാമറ: കെല്‍ട്രോണിന് എതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി
Text by: Team Ukmalayalampathram
എ ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കെല്‍ട്രോണിനെതിരായ ആരോപണങ്ങള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും. ഉപകരാര്‍ വിശദാംശങ്ങള്‍ ധനവകുപ്പ് പരിശോധിച്ചിരുന്നു. അതിന് ശേഷമാണ് അനുമതി നല്‍കിയത്. പരാതിയില്‍ കെല്‍ട്രോണിന്റെ പേര് ഇല്ല. വിജിലന്‍സ് അന്വേഷണം നടക്കുന്നത് കൊണ്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ അനൗചിത്വം ഇല്ലെന്നും പി രാജീവ് പറഞ്ഞു.

വിജിലന്‍സ് അന്വേഷണം കെല്‍ട്രോണിനെതിരെയല്ല. ഉദ്യോഗസ്ഥനെതിരെയാണ്. ഉദ്യോഗസ്ഥനെതിരായ പരാതിയിലൊന്ന് എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ളതാണ്. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് നിയമപരമാണ്. ഉപകരാര്‍ കൊടുത്ത വിവരം കെല്‍ട്രോണ്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് ചെയ്തത്.
 
Other News in this category

 
 




 
Close Window