Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷം അവിസ്മരണീയമായി
Text by: Suju Joseph (PRO)
സാലിസ്ബറി:അതിജീവനത്തിന്റെയും പ്രത്യാശയുടെയും പൊന്‍കിരണങ്ങള്‍ വിതറികൊണ്ട് ഈസ്റ്ററും, സമ്പന്നമായ കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മ പുതുക്കി വിഷുവും സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ സമുചിതമായി ആഘോഷിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പരിചയപ്പെടുത്തലോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.



പ്രസിഡന്റ് റ്റിജി മമ്മു അധ്യക്ഷനായ പൊതുയോഗത്തില്‍ മുഖ്യാതിഥിയായെത്തിയ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് ഭദ്രദീപം തെളിച്ച് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. ഏവര്‍ക്കും ഈസ്റ്റര്‍, വിഷു, ഈദ് ആശംസകള്‍ നേര്‍ന്ന അദ്ദേഹം യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞു. ഇടവകവികാരി ഫാ. സജി മാത്യു, രക്ഷാധികാരി ജോസ് കെ ആന്റണി, സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് സുജു ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളും ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. നിധി ജയ്വിന്‍, ജോഷ്ന പ്രശാന്ത് തുടങ്ങിയവര്‍ അവതാരകരായ പൊതുയോഗത്തിന് വൈസ് പ്രസിഡന്റ് ജോബിന്‍ ജോണ്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി സില്‍വി ജോസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.



ചടങ്ങില്‍ സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന സീന മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സീസണ്‍ 3 യുടെ ആദ്യ ഫ്‌ലയര്‍ കുര്യന്‍ ജോര്‍ജ്ജ് പ്രകാശനം ചെയ്തു. നിരവധി വര്‍ഷങ്ങളായി പൊതുരംഗങ്ങളിലും സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായ കുര്യന്‍ ജോര്‍ജ്ജിനെ പ്രസിഡന്റ് റ്റിജി മമ്മു, രക്ഷാധികാരി ജോസ് കെ ആന്റണി എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ട്രഷറര്‍ ജയ്വിന്‍ ജോര്‍ജ്ജ് പൊതുയോഗത്തിന് നന്ദിയറിയിച്ചു.



ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ആസ്വാദ്യകരമായ രുചികരമായ ഭക്ഷണമാണ് വിളമ്പിയത്. എക്‌സിക്യു്ട്ടീവ് കമ്മിറ്റിയംഗം പ്രശാന്ത് ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ തയ്യാറാക്കിയ നാടന്‍ വിഭവങ്ങളടങ്ങിയ രുചികരമായ ഭക്ഷണം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പിങ്കി റ്റിജിയുടെ നേതൃത്വത്തില്‍ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നൊരുക്കിയ കലാപരിപാടികളും പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ ജിനോയെസ് , ജോഷ്ന തുടങ്ങിയവരൊരുക്കിയ ഈസ്റ്റര്‍ വിഷു തീം പ്രോഗ്രാമുകളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വൈകുന്നേരം ആറു മണിയോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.
 
Other News in this category

 
 




 
Close Window