Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കെ-ഫോണ്‍ പദ്ധതിയിലും അഴിമതി; 520 കോടി അധികമായി അനുവദിച്ചു - പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
Text by: Team Ukmalayalampathram
കെ-ഫോണ്‍ പദ്ധതിയിലും അഴിമതി ആപരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് എന്ന വാഗ്ദാനവുമായി പ്രഖ്യാപിച്ച കെ ഫോണ്‍ പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഭാരത് ഇലക്ട്രോണിക്‌സിന് എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി നല്‍കിയെന്ന് അദ്ദേഹം ആരോപിച്ചു. 520 കോടിയാണ് എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി അധികമായി അനുവദിച്ചത്. അഴിമതിയില്‍ എസ്ആര്‍ഐടിക്കും ബന്ധമുണ്ട്. എ ഐ ക്യാമറ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നിരിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

കെ ഫോണിലും ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. എസ്റ്റിമേറ്റ് തുക കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ ഫോണ്‍ ഇടപാടിലും എസ്.ആര്‍.ഐ.ടി. കമ്പനിക്ക് ബന്ധമുണ്ട്. റോഡ് ക്യാമറയിലും കെ ഫോണിലും ഒരേരീതിയിലുള്ള അഴിമതിയാണ്. മുഖ്യമന്ത്രി മൗനം തുടരുന്നു. എല്ലാം സ്വന്തക്കാര്‍ക്ക് വേണ്ടിയുള്ള അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
 
Other News in this category

 
 




 
Close Window