Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
യുകെകെസിഎ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പ്രൗഡോജ്ജ്വല സമാപനം
Text By: Mathew Jacob Pulickathottiyil
ബാഡ്മിന്റണ്‍ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച യുകെകെസിഎ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ലെസ്റ്ററിലെ ബ്യൂചാമ്പ് കോളേജില്‍ നടന്നു. കൃത്യസമയത്ത് തുടങ്ങിയ മത്സരങ്ങള്‍ പങ്കെടുത്തവരുടെ ബാഹുല്യം മൂലം രാത്രിവരെ നീണ്ടു. ഭംഗിയായി ആസൂത്രണം ചെയ്ത മത്സരങ്ങള്‍ സംഘാടക മികവുകൊണ്ടും, കാഴ്ച്ചക്കാരായി മാറിനില്‍ക്കാതെ, മത്സരങ്ങളുടെ വിജയത്തിനായി പൂര്‍ണ്ണമായി സഹകരിച്ച ക്നാനായക്കാരുടെ ഒത്തൊരുമ കൊണ്ടും ഏറെ തിളക്കമേറിയതായി.


പുരുഷ ഓപ്പണ്‍ വിഭാഗത്തില്‍ ബര്‍മിംഗ്ഹാം യൂണിറ്റിലെ ജിതില്‍-ഷിനോയി സഖ്യം ഒന്നാംസ്ഥാനവും സ്റ്റിവനേജ് യൂണിറ്റിലെ അനിജോസഫ്-ജെഫ് അനി സഖ്യം രണ്ടാംസ്ഥാനവും നേടി. മൂന്നാം സമ്മാനം നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ യൂണിറ്റില്‍ നിന്നും പങ്കെടുത്ത ലിബിന്‍ - ജിന്‍സണ്‍ ടീം കരസ്ഥമാക്കിയപ്പോള്‍ ഹേവാര്‍ഡ്ഹീത്ത് യൂണിറ്റില്‍ നിന്നും മത്സരത്തില്‍ പങ്കെടുത്ത ആല്‍വിന്‍ ബിനോയ് & ബ്ലെസ്സണ്‍ മാത്യു സഖ്യം നാലാം സമ്മാനം നേടി.

18വയസ്സുവരെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഓക്സ്ഫോര്‍ഡ് യൂണിറ്റിലെ അര്‍പിത് രാജ് തോമസ് -അഗില്‍ രാജ് തോമസ് സഖ്യം ഒന്നാംസ്ഥാനവും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് യൂണിറ്റിലെ റുവല്‍-ഫിയോന്‍സാബു സഖ്യം രണ്ടാം സ്ഥാനവും നേടി. മൂന്നും നാലും സ്ഥാനങ്ങളും കരസ്ഥമാക്കിയത് ബര്‍മിങ്ഹാം യൂണിറ്റില്‍ നിന്നും തന്നെയുള്ള ആല്‍വിന്‍ അജി - ഉദയ് ജോബി , ജെഫിന്‍ ബിജു - അലോണ്‍സ് അജി സഖ്യങ്ങള്‍ ആയിരുന്നു.


18വയസ്സുവരെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്റ്റീവനേജ് യൂണിറ്റില്‍ നിന്നും എത്തിയ ടെസ്സ അനി ജോസഫ് - മരിയ അനി ജോസഫ് സഖ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സമ്മാനം സ്റ്റോക്ക് ഓണ്‍ ട്രെന്റ് നിന്നും പങ്കെടുത്ത ഫ്‌ളാവിയ - ഫിന ടീം നേടി . സ്റ്റോക്ക് ഓണ്‍ ട്രെന്റ് യൂണിറ്റില്‍ നിന്നും ഉള്ള ഫിയാ - ഹന്നാ ടീമിനായിരുന്നു മൂന്നാം സ്ഥാനം.


വനിതകളുടെ ഓപ്പണ്‍ വിഭാഗത്തില്‍ ബര്‍മിംഗ്ഹാം യൂണിറ്റിലെ സ്മിതാ തോട്ടത്തിന്റെയും നിജുവിന്റെയും ടീം ഒന്നാമതെത്തിയപ്പോള്‍ പ്രസ്റ്റണ്‍ യൂണിറ്റിലെ സൈനി ആനന്ദ്-സോമി അലക്സ് ടീം രണ്ടാം സമ്മാനം കരസ്ഥമാക്കി .

40 വയസ്സിനുമുകളിലുള്ളവരുടെ വനിതാവിഭാഗത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രന്‍ഡിലെ മിനി ജയിംസ്- ലിനു സെജിന്‍ കൂട്ടുകെട്ടാണ് ഒന്നാം സ്ഥാനം നേടിയത്, സ്റ്റോക്ക് ഓണ്‍ ട്രന്‍ഡിലെ തന്നെ ബിജി അനീഷ്-ബില്‍സിസിബു കൂട്ടുകെട്ട് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മൂന്നാം സ്ഥാനവും സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സുഷാ സജി - ഷിജി ജോസ് കരസ്ഥമാക്കി എന്നത് പ്രത്യേകതയായി.


മിക്സഡ് ഡബിള്‍സില്‍ സ്റ്റിവനേജ് യൂണിറ്റിലെ ജെഫ് അനി-ജീനാ അനി ടീം ഒന്നാം സ്ഥാനവും സ്റ്റോക്ക് ഓണ്‍ ട്രന്‍ഡിലെ അനീഷ്-ബിജിമോള്‍ ടീം രണ്ടാം സ്ഥാനവും നേടി. മൂന്നാം സമ്മാനം കോവെന്ററി യൂണിറ്റില്‍ നിന്നുമുള്ള ജോബി & സിമി ടീം കരസ്ഥമാക്കി . ഹംബര്‍സൈഡ് യൂണിറ്റില്‍ നിന്നും ഉള്ള ചാക്കോ - ലീനുമോള്‍ സഖ്യത്തിനായിരുന്നു നാലാം സമ്മാനം.


40 വയസ്സിനൂ മുകളിലുള്ള പുരുഷന്‍മാരുടെ മത്സരത്തില്‍ വിജയികളായ അനീഷ്-സിബു സ്റ്റോക്ക് ഓണ്‍ ട്രന്‍ഡ് സഖ്യം ഇത് പത്താം തവണയാണ് യുകെകെസിഎ ടൂര്‍ണമെന്റില്‍ വിജയം നേടുന്നത്. അവര്‍ക്ക് കടുത്ത വെല്ലുവിളിഉയര്‍ത്തിയ ഷെഫീല്‍ഡ് യൂണിറ്റിലെ ജിം-ബിന്‍സ് കൂട്ടുകെട്ട് രണ്ടാംസ്ഥാനത്തെത്തി. ബ്രിസ്റ്റോള്‍ യൂണിറ്റില്‍ നിന്നുമുള്ള ഷാജി - ബിനു സഖ്യം മൂന്നാം സമ്മാനവും , ജോബി - ബിനോയ് ടീം കോവെന്ററി യൂണിറ്റ് നാലാം സമ്മാനവും നേടി.


പ്രസ്റ്റണ്‍, ബര്‍മിംഗ്ഹാം, ഓക്സ്ഫോര്‍ഡ്,നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍, ഷെഫീല്‍ഡ്, കൊവന്‍ട്രി,സ്റ്റോക്ക് ഓണ്‍ ട്രന്‍ഡ്, സ്റ്റിവനേജ്, ലെസ്റ്റര്‍, ഹോര്‍ഷം ആന്‍ഡ് ഹേവാര്‍ഡ്ഹീത്ത്, നോട്ടിംഗ്ഹാം, ഈസ്റ്റ് സസ്സെക്സ് ,ബാസില്‍ഡണ്‍ , ഇപ്സ്വിച് , വിഗന്‍ , ഈസ്റ്റ് ലണ്ടന്‍ , ലിവര്‍പൂള്‍ , ഹമ്പര്‍സൈഡ്, ഗോസ്റ്റര്‍ഷയര്‍, , ബ്ലാക്ക് പൂള്‍, കാര്‍ഡിഫ് , ഹാര്‍ലോ , ബ്രിസ്റ്റോള്‍ , സൗത്താംപ്ടണ്‍ , പൂള്‍ ആന്‍ഡ് ബോണ്‍മൗത്ത്‌ , ഡെവണ്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെ നിരവധി യൂണിറ്റുകളിലെ കളിക്കാര്‍ കളിക്കളം നിറഞ്ഞുനിന്നപ്പോള്‍ ഏറ്റവും അധികം ആളുകള്‍ പങ്കെടുത്ത യുകെകെസിഎ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനാണ് സമാപനമായത്.

അലൈഡ് ഫൈനാന്‍സിയേഴ്സ്, മട്ടാഞ്ചേരി റെസ്റ്റോറന്റ് ,ഐഡിയല്‍ സോളിസിറ്റേഴ്സ്, ദിലീപ് തോമസ്, സെജിന്‍ കൈതവേലി എന്നിവരായിരുന്നു ടൂര്‍ണമന്റിന്റെ സ്പോണ്‍സേഴ്സ്.
 
Other News in this category

 
 




 
Close Window