Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എന്‍ഐഎ
Text by: Team Ukmalayalampathram
ഷാരൂക്കിനെ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. ഷാരൂഖ് ചില പുതിയ വെളിപ്പെടുതലുകള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇയാളുടെ ബന്ധുക്കളെയും ചോദ്യം ചെയ്യണമെന്നും എന്‍ഐഎ പറയുന്നു. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.

ഷാറൂഖ് സെയ്ഫിയുമായി എന്‍ഐഎ സംഘം ഷൊര്‍ണ്ണൂരില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. റെയില്‍വെ സ്റ്റേഷനിലും പെട്രോള്‍ വാങ്ങിയ പമ്പിലും ഉള്‍പ്പടെയാണ് പ്രതിയുമായി എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തിയത്. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത ശേഷം ആദ്യമായായിരുന്നു പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷമാണ് കൂടുതല്‍ ദിവസം ഷാറൂഖിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടത്.

മൂന്ന് പേരുടെ മരണത്തിന് കാരണമായ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ എന്‍ഐഎ കൊച്ചി യൂണിറ്റാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രതിക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസ് എടുത്തിരുന്നു. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ സെയ്ഫിക്ക് സഹായം നല്‍കിയവരുടെ വിവരം ഉള്‍പ്പെടെ എന്‍ഐഎ സംഘം ശേഖരിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window