Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ദുരന്തകാലത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിച്ചില്ല: ലഭിച്ച സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തി: എല്‍ഡിഎഫ് റാലിയില്‍പിണറായി വിജയന്‍
Text by: Team ukmalayalampathram
പാലക്കാട് എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഈ ഘട്ടങ്ങളിലൊന്നും സഹായിച്ചില്ലെന്നും ലഭിച്ച സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

എന്നാല്‍ കേരളത്തിനായി സഹായം തേടിയുള്ള വിദേശയാത്രകള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു. ദുരന്തങ്ങള്‍ വരുമ്പോള്‍ സംസ്ഥാനത്തെ സഹായിക്കേണ്ടവരാണ് കേന്ദ്ര സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ജനസംഖ്യക്ക് അനുപാതമായി കേന്ദ്രം സഹായം തരുന്നില്ല. എങ്ങനെയൊക്കെ സംസ്ഥാനത്തെ വിഷമിപ്പിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോക്കുന്നത്. കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ മുടക്കി. ഒരു എയിംസ് ചോദിച്ചിട്ടും കേന്ദ്രം തന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window