Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തിലെ റവന്യൂ വിഭാഗത്തില്‍ 2 വര്‍ഷത്തിനിടെ വിജിലന്‍സ് പിടികൂടിയത് 40 ജീവനക്കാരെ: കൈക്കൂലിക്കാരില്‍ തഹസില്‍ദാര്‍ മുതല്‍ സ്വീപ്പര്‍ വരെ
Text By: Team ukmalayalampathram
കൈക്കൂലി ആവശ്യപ്പെട്ടതിന് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് പിടിയിലായത് നാല്‍പതോളം റവന്യു ഉദ്യോഗസ്ഥര്‍. തഹസില്‍ദാര്‍ മുതല്‍ സ്വീപ്പര്‍ വരെ ഉള്ള ജീവനക്കാരെയാണ് വിവിധ സ്ഥലങ്ങളിലായി വിജിലന്‍സ് പിടികൂടിയത്. മുന്നൂറ്റി അന്‍പതിലേറെ മിന്നല്‍ പരിശോധനകളിലൂടെയാണ് ഇവര്‍ പിടിയിലാകുന്നത്. 500 രൂപ മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെ കൈക്കൂലി ചോദിച്ച കേസുകള്‍ ഇതില്‍ ഉള്‍പ്പെടും.

വില്ലേജ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് കൈക്കൂലി വാങ്ങുന്ന സംഭവങ്ങളാണ് കൂടുതലും പിടികൂടിയത്. താലൂക്ക് ഓഫിസു കളിലും അറസ്റ്റുണ്ടായി. പാലക്കാട് കടമ്പഴിപ്പുറം വില്ലേജ് ഓഫിസിലെ വിരമിച്ച റവന്യു ഉദ്യോഗസ്ഥനെയും കൈക്കൂലി കേസില്‍ കഴിഞ്ഞ വര്‍ഷം വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. റവന്യു വകുപ്പിന് സ്വന്തമായി വിജിലന്‍സ് വിഭാഗമുണ്ടെങ്കിലും പരിശോധനയും നടപടികളും ശക്തമല്ല.

കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്‌പെന്റ് ചെയ്തു

സര്‍ട്ടിഫിക്കറ്റുകളും ഭൂരേഖകളും ലഭിക്കുന്നതിന് വേണ്ടി ജീവനക്കാര്‍ കൂടുതലും കൈക്കൂലി ആവശ്യപ്പെടുന്നത്. റവന്യു വകുപ്പില്‍ നിന്നുള്ള 24 സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇ ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. നികുതി അടയ്ക്കാനും പോക്കു വരവ്, ഭൂമി തരംമാറ്റം തുടങ്ങിയ സേവനങ്ങള്‍ക്കും റവന്യു ഇ സര്‍വീസസ് പോര്‍ട്ടലും സജ്ജമാണ്.

സംസ്ഥാന വിജിലന്‍സ് റെക്കോര്‍ഡ്; 17 കിലോ നാണയങ്ങളുമായി കേരളത്തിലെ ഒരു റവന്യു ഉദ്യോഗസ്ഥനില്‍ നിന്ന് പിടികൂടിയ വലിയ തുക

എന്നാല്‍, ഇതൊന്നും അറിയാതെ പലപ്പോഴും അപേക്ഷകന്‍ വില്ലേജ് ഓഫിസിലെത്തുമ്പോഴാണ് ജീവനക്കാര്‍ ഇവരെ ചൂഷണം ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാന്‍ റവന്യു ഇ സാക്ഷരത പദ്ധതിക്കു നവംബറില്‍ ആരംഭിക്കുമെന്നാണു വകുപ്പിന്റെ പ്രഖ്യാപനം.

ഒരേ ഓഫിസില്‍ തന്നെ മൂന്നു വര്‍ഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാന്‍ ലാന്‍ഡ് റവന്യു കമ്മിഷണറേറ്റിനു നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.രാജന്‍, അഴിമതി അറിയിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും ടോള്‍ ഫ്രീ നമ്പറും ഉണ്ടെന്നും മന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window