Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആശുപത്രിയില്‍ കുത്തേറ്റു വീഴുമ്പോള്‍ ഡോ. വന്ദനയെ രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ല: വന്ദനയുടെ കൊലപാതകത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കേന്ദ്ര വനിതാ കമ്മീഷന്‍
Text By: Team ukmalayalampathram
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസ് സംഭവ സമയത്ത് ഇടപെട്ടതില്‍ പ്രശ്‌നങ്ങളുണ്ട്. വന്ദനയെ രക്ഷിക്കാന്‍ ഒരുശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

പരുക്കേറ്റ അക്രമി സന്ദീപിനെ നാല് പേര്‍ക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. വന്ദന രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ആരും സഹായിക്കാനുണ്ടായില്ല. അക്രമിക്കപ്പെട്ട ആശുപത്രിയില്‍ പ്രാഥമിക ചികിത്സ പോലും വന്ദനയ്ക്ക് നല്‍കിയില്ല. ഇത്രയധികം ദൂരം വന്ദനയ്ക്ക് ചികിത്സ നല്‍കാന്‍ കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നുവെന്നും അവര്‍ ചോദിച്ചു.

പൊലീസ് അന്വേഷണത്തില്‍ വന്ദനയുടെ മാതാപിതാക്കള്‍ക്ക് പരാതിയുണ്ട്. സിബിഐ അന്വേഷണം മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു. ഒരു കോടി രൂപ കുടുംബം ധനസഹായം ആവശ്യപ്പെട്ടുവെന്നത് തെറ്റായ കാര്യമാണ്. അന്വേഷണം തൃപ്തികരമല്ലെന്നും കേരളാ പൊലീസ് മേധാവി അനില്‍കാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നും രേഖാ ശര്‍മ്മ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window