Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ തുറക്കുന്നതില്‍ അശ്രദ്ധ കണ്ടെത്തിയാല്‍ 1000 പൗണ്ട് ഫൈന്‍
Text By: Team ukmalayalampathram
നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങുമ്പോഴും നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങള്‍ പിഴയടക്കേണ്ടി വരുമെന്നാണ് പുതിയ മുന്നറിയിപ്പ്. കാറിന്റെ ഡോര്‍ തുറക്കുന്നതിന് മുമ്പ് അതിന് അരികിലൂടെ മറ്റ് വാഹനങ്ങളോ യാത്രക്കാരോ കടന്ന് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തിയില്ലെങ്കില്‍ 1000 പൗണ്ട് വരെ പിഴയടക്കേണ്ടി വരുമെന്ന ഹൈവേ കോഡിലെ നിയമം പലര്‍ക്കുമറിയില്ല .



കാര്‍ നിര്‍ത്തി മറ്റെന്തെങ്കിലുമാലോചിച്ച് ഡോര്‍ തുറക്കുകയും അത് തട്ടി സമീപത്ത് കൂടെ കടന്ന് പോയ സൈക്കിളുകാരനോ ബൈക്ക് കാരനോ അപകടത്തില്‍ പെട്ടാല്‍ ഹൈവേ കോഡിലെ റൂള്‍ നമ്പര്‍ 239 ലംഘിച്ചുവെന്ന കുറ്റമായിരിക്കും ചുമത്തപ്പെടുക. ഈ നിയമം നിഷ്‌കര്‍ഷിക്കുന്നത് നിങ്ങള്‍ കാറിന്റെ ഇടതുഭാഗത്താണ് ഇരിക്കുന്നതെങ്കില്‍ വലത് കൈകൊണ്ടായിരിക്കണം ഡോര്‍ തുറക്കേണ്ടതെന്നാണ്.

ആ വിധത്തില്‍ ഡോര്‍ തുറക്കുമ്പോള്‍ നിങ്ങള്‍ തല പുറകിലേക്ക് തിരിക്കാന്‍ നിര്‍ബന്ധിതരാവുകയും അടുത്ത് കൂടി ആരെങ്കിലും നിങ്ങളുടെ വാഹനത്തെ മറി കടക്കാന്‍ വരുന്നുണ്ടോയെന്ന് കാണാനും അപകടം ഒഴിവാക്കാനും സാധിക്കും. ഇനി നിങ്ങള്‍ കാറിന്റെ വലതു ഭാഗത്താണ് ഇരിക്കുന്നതെങ്കില്‍ നിങ്ങള്‍ ഇടത് കൈകൊണ്ടായിരിക്കണം ഡോര്‍ തുറക്കേണ്ടതെന്നും ഈ നിയമം നിഷ്‌കര്‍ഷിക്കുന്നു.
 
Other News in this category

 
 




 
Close Window