Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജ്യം വിടുന്നതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയില്‍ പരിശീലനം നല്‍കി ഡോക്ടര്‍മാരുടെയും, നഴ്സുമാരുടെയും എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ആലോചനയിലാണ് ഗവണ്‍മെന്റ്. എന്നാല്‍ രാജ്യത്ത് പരിശീലനം നേടിയ ഡോക്ടര്‍മാര്‍ വിദേശരാജ്യങ്ങളിലേക്ക് പറക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുകെയില്‍ പരിശീലനം സിദ്ധിച്ച 13,000-ലേറെ ഡോക്ടര്‍മാര്‍ നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്നതായി കണക്കുകള്‍ സ്ഥിരീകരിക്കുന്നു. എന്‍എച്ച്എസിലെ ജീവനക്കാരുടെ പ്രതിസന്ധി വ്യക്തമാക്കിക്കൊണ്ടാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. ഉയര്‍ന്ന ശമ്പളവും, മെച്ചപ്പെട്ട തൊഴില്‍-ജീവിത ബാലന്‍സും ഓഫര്‍ ചെയ്താണ് വിദേശരാജ്യങ്ങള്‍ യുകെ ഡോക്ടര്‍മാരെ ആകര്‍ഷിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. ഈ തലച്ചോര്‍ ചോര്‍ച്ച മൂലം എന്‍എച്ച്എസ് ആശുപത്രികള്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ വിയര്‍ക്കുകയാണ്. ഇംഗ്ലണ്ടില്‍ സെക്കന്‍ഡറി കെയറില്‍ 8549 ഡോക്ടര്‍ വേക്കന്‍സികള്‍ ഉണ്ടെന്നാണ് മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്‍എച്ച്എസ് ഡോക്ടര്‍മാരെ വിദേശ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ലക്ഷ്യം വെയ്ക്കുന്നതായി ന്യൂകാസില്‍ ജിപി ഡോ. ലിസി ടോബെര്‍ട്ടി പറഞ്ഞു.

'കാനഡയില്‍ ജിപി ആകാന്‍ ഫേസ്ബുക്ക് പരസ്യങ്ങള്‍ പതിവായി എത്തും. ഓസ്ട്രേലിയന്‍, ന്യൂസിലാന്‍ഡ് റിക്രൂട്ട്മെന്റ് ഏജന്‍സികളില്‍ നിന്നും ഇമെയിലുകളും വരാറുണ്ട്', ഈ 37-കാരി വ്യക്തമാക്കി. പലപ്പോഴും പോകാന്‍ താല്‍പര്യം തോന്നാറുണ്ട്. ഇവിടെ ജോലി ചെയ്യുന്നതിന്റെ ഇരട്ടി ശമ്പളം കിട്ടും. ഭക്ഷണവും, പാര്‍ക്കിംഗും സൗജന്യമാണ്. പകരക്കാരായി ജോലി ചെയ്താലും ഇരട്ടിയാണ് ശമ്പളം, ഡോ. ലിസി പറയുന്നു. ഇംഗ്ലണ്ടില്‍ ആയിരം പേര്‍ക്ക് 2.9 ഡോക്ടര്‍മാര്‍ വീതമാണുള്ളതെന്ന് ബിഎംഎ കണക്കാക്കുന്നു. ശരാശരി യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളില്‍ ഇത് 3.7 ആണ്. ഈ നില കൈവരിക്കാന്‍ 46,300 ഡോക്ടര്‍മാരെങ്കിലും അധികം വേണം.

 
Other News in this category

 
 




 
Close Window