Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
പണപ്പെരുപ്പവും മോര്‍ട്ട്‌ഗേജ് വര്‍ധനയും, യുകെയിലെ കുടുംബ ബജറ്റ് താളം തെറ്റുന്നു
reporter

ലണ്ടന്‍: ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധികള്‍ക്കിടയില്‍ വായ്പ നല്‍കുന്നവര്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതിനാല്‍ ഈ മാസം 100,000-ത്തിലധികം കുടുംബങ്ങള്‍ സാമ്പത്തികമായ ഞെരുക്കത്തിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ മൂന്നാമത്തെ വലിയ വായ്പാ ദാതാവായ സാന്റാന്‍ഡര്‍, വാരാന്ത്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. പിന്നാലെ ടി.എസ്.ബി അതിന്റെ എല്ലാ പത്തുവര്‍ഷത്തെ ഫിക്‌സഡ്-റേറ്റ് ഡീലുകളും വെള്ളിയാഴ്ച വെറും രണ്ടര മണിക്കൂര്‍ നോട്ടീസ് നല്‍കി പിന്‍വലിച്ചു. കവന്‍ട്രി ബില്‍ഡിംഗ് സൊസൈറ്റി അതിന്റെ രണ്ട്, മൂന്ന്, അഞ്ച് വര്‍ഷത്തെ എല്ലാ ഡീലുകളും നാളെ വര്‍ദ്ധിപ്പിക്കുമെന്നുമാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ മാസം പ്രതീക്ഷിച്ചതിലും മോശമായ പണപ്പെരുപ്പ കണക്കുകളാണ് ഈ നടപടിക്ക് കാരണം. ഇത് ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവില്‍ 8.7 ശതമാനമായിട്ടാണ് കുറഞ്ഞിരിക്കുന്നത്.

മോര്‍ട്ട്‌ഗേജ് വിപണിയിലെ ബുദ്ധിമുട്ടുകള്‍, പണപ്പെരുപ്പം കുറയുമ്പോഴും, ബ്രിട്ടീഷുകാര്‍ക്ക് ജീവിതച്ചെലവ് കുറയുന്നില്ലെന്ന ആശങ്ക അനുദിനം വര്‍ധിക്കുകയാണ്. എന്നാല്‍ അതേസമയം, മോര്‍ട്ട്‌ഗേജ് ഡീലുകളുടെ എണ്ണം മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് സാമ്പത്തിക ഡാറ്റാ അനലിസ്റ്റ് മണിഫാക്സ് പറയുന്നു. ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ്-റേറ്റ് മോര്‍ട്ട്‌ഗേജ് ഇതേ കാലയളവില്‍ 5.34 ശതമാനത്തില്‍ നിന്ന് 5.64 ശതമാനമായി ഉയര്‍ന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ 200,000 പൗണ്ട് മോര്‍ട്ട്‌ഗേജില്‍ തിരിച്ചടയ്ക്കുന്നതിന് പ്രതിവര്‍ഷം 444 പൗണ്ട് ചേര്‍ക്കുമെന്നും പുറത്ത് വന്ന കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. യുകെയിലെ ഏറ്റവും വലിയ 20 മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാരില്‍ ഭൂരിഭാഗവും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ കണക്കനുസരിച്ച് ഏകദേശം 116,000 കുടുംബങ്ങള്‍ ഈ മാസം ഫിക്‌സഡ് റേറ്റ് ഡീലുകളില്‍ സാമ്പത്തിക ഞെരുക്കം അനുഭവിക്കുമെന്നാണ്. ഇത് ഒരുപക്ഷെ, ജീവിതചിലവുകളെയും മറ്റ് വായ്പ തിരിച്ചടവുകളയും സാരമായി ബാധിക്കാനും ഇടയുണ്ട്.

 
Other News in this category

 
 




 
Close Window