Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലേയും വെയില്‍സിലേയും അണ്‍പെയ്ഡ് കെയറര്‍മാരില്‍ അഞ്ചിലൊന്നു പേര്‍ക്ക് വാഹനസൗകര്യമില്ലെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും അണ്‍പെയ്ഡ് കെയറര്‍മാരില്‍ അഞ്ചിലൊന്ന് പേര്‍ക്കും വാഹനസൗകര്യം പോലുമില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. അതായത് ഭിന്നശേഷിയുള്ളവര്‍ അല്ലെങ്കില്‍ മോശപ്പെട്ട ആരോഗ്യമുള്ളവര്‍ എന്നിവരെ പരിചരിക്കുന്ന ഇംഗ്ലണ്ടിലെയും വെയില്‍സിലെയും അഞ്ചിലൊന്ന് കുടുംബങ്ങള്‍ക്കും ഒരു പ്രൈവറ്റ് വെഹിക്കിള്‍ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നാണ് സെന്‍സസ് ഡാറ്റ വെളിപ്പെടുത്തുന്നത്. അതായത് ഇവിടങ്ങളില്‍ ഏതാണ്ട് അരമില്യണിനടുത്ത് (486,341) കുടുംബങ്ങളില്‍ ഭിന്നശേഷിയുള്ളവര്‍ അല്ലെങ്കില്‍ മോശപ്പെട്ട ആരോഗ്യമുള്ളവര്‍ ഉണ്ടെന്നും ഇവരെ പരിചരിക്കുന്നവര്‍ക്ക് ഒരു കാറോ അല്ലെങ്കില്‍ ട്രക്കോ ഇല്ലെന്നാണ് 2021ലെ സെന്‍സസ് വെളിപ്പെടുത്തുന്നത്. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ന്യൂ കാസില്‍, ചില ലണ്ടന്‍ ബറോകള്‍ എന്നിങ്ങനെയുള്ള വലിയ നഗരങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാണെന്നും അതായത് ഇവിടങ്ങളില്‍ മേല്‍ കാറ്റഗറിലിയുള്ളവരെ പരിചരിക്കുന്ന മൂന്നിലൊന്ന് കുടുംബങ്ങളിലും പ്രൈവറ്റ് വാഹനമില്ലാത്ത ദുരവസ്ഥ നിലനില്‍ക്കുന്നുവെന്നും സെന്‍സസ് ഡാറ്റകളെ വിശകലനം ചെയ്ത് പിഎ ന്യൂസ് ഏജന്‍സി വെളിപ്പെടുത്തുന്നു.

കെയറേര്‍സ് വീക്കിന്റെ തുടക്കത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. യുകെയിലെ 5.7 മില്യണ്‍ കെയറര്‍മാരുടെ സംഭാവനകളെ ബഹുമാനിക്കുന്നതിനാണ് കെയറേര്‍സ് വീക്ക് ആഘോഷിച്ച് വരുന്നത്. ഇംഗ്ലണ്ടിലെ 24 ലോക്കല്‍ അഥോറിറ്റികളില്‍ മേല്‍പ്പറഞ്ഞ കാറ്റഗറിയില്‍ പെട്ടവരെ പരിചരിക്കുന്ന അണ്‍പെയ്ഡ് കെയറര്‍മാരുള്ള വീടുകളില്‍ 20 ശതമാനത്തിനും പ്രൈവറ്റ് വാഹനം ആക്സസ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ലണ്ടനിലെ 12 ലോക്കല്‍ അഥോറിറ്റികളില്‍ അണ്‍പെയ്ഡ് കെയറര്‍ ഹൗസ് ഹോള്‍ഡുകളില്‍ 33.8 ശതമാനത്തിനും കാറോ അല്ലെങ്കില്‍ ട്രക്കോ സ്വന്തമായിട്ടില്ല. കാംഡെനില്‍ ഇത്തരക്കാരുടെ എണ്ണം 32.6 ശതമാനവും വെസ്റ്റ് മിന്‍സ്റ്ററില്‍ 32.3 ശതമാനവുമാണ്. ലണ്ടന് പുറത്തുള്ള ചില ഏരിയകളില്‍ ഇത്തരം കെയറര്‍മാര്‍ക്ക് വാഹനം ലഭിക്കാത്ത കാര്യത്തില്‍ മുന്‍പന്തിയിലുള്ളത് ലിവര്‍പൂള്‍(23.6 ശതമാനം), ഹള്‍ (22.0ശതമാനം), മാഞ്ചസ്റ്റര്‍ (21.9 ശതമാനം), ന്യൂ കാസില്‍ (21.8 ശതമാനം) എന്നിവയാണ്.

 
Other News in this category

 
 




 
Close Window