Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ കടുത്ത ഹൃദ്രോഗികള്‍ക്ക് ആശ്വാസമായി മാവാകാംപ്ടണ്‍ മരുന്ന് ഉപയോഗിക്കാന്‍ അനുമതി
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ തുടര്‍ച്ചയായി ഹൃദ്രോഗം വേട്ടയാടുന്നവര്‍ക്ക് ആശ്വാസമായി പുതിയ മരുന്ന് വരുന്നു. ഗുരുതരമായ ഹൃദ്രോഗമുള്ളവര്‍ക്ക് ഫലപ്രദമായ മാവാകാംപ്ടണ്‍ എന്ന മരുന്ന് ഉപയോഗിക്കാന്‍ എന്‍എച്ച്എസിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സെലന്‍സ് (നൈസ്) അനുവാദം നല്‍കിയെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ഹൃദ്രോഗം വേട്ടയാടുന്നവര്‍ക്കായി ഇത്തരത്തിലുള്ള ചികിത്സക്ക് ആദ്യമായാണ് അനുവാദം ലഭിച്ചിരിക്കുന്നതെന്ന പ്രത്യേകത ഇതിനുണ്ട്. ഹൃദ്രോഗം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്ന ആയിരക്കണക്കിന് പേര്‍ക്ക് ഇത് പ്രതീക്ഷയേകിയിരിക്കുകയാണ്. ഇതിനായുള്ള ഡ്രാഫ്റ്റ് ഗൈഡന്‍സ് നൈസ് എന്‍എച്ച്എസിന് നല്‍കിയിട്ടുണ്ട്. ഒബ്സ്ട്രക്ടീവ് ഹൈപര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി (എച്ച്എസിഎം) എന്ന ഗുരുതര ഹൃദ്രോഗം ബാധിച്ചവരെ ചികിത്സിക്കാനായി ഇത് പ്രകാരം മാവാകാംപ്ടണ്‍ എന്ന മരുന്ന് ഉപയോഗിക്കാവുന്നതാണ്. നിലവില്‍ ഏതാണ്ട് 7000ത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

എച്ച്എസിഎം 50 ശതമാനം പേര്‍ക്കും പരമ്പരാഗതമായുണ്ടാകുന്ന ജനിതക മാറ്റത്തെ തുടര്‍ന്നുണ്ടാകുന്നതാണ്. ഇത്തരക്കാര്‍ക്ക് കാംസ്യോസ് എന്ന പേര് കൂടിയുള്ള പുതിയ മരുന്ന് ഏറെ പ്രയോജനപ്പെടുമെന്നാണ് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്. ബീറ്റ ബ്ലോക്കേര്‍സ്, നോണ്‍ -ഡിഹൈഡ്രോപിറിഡൈന്‍ കാല്‍സ്യം ചാനല്‍ ബ്ലോക്കേര്‍സ് അല്ലെങ്കില്‍ ഡിസോപിറമിഡ് പോലുള്ള മറ്റ് മരുന്നുകള്‍ക്കൊപ്പമാണ് മാവാകാംപ്ടണ്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. എച്ച്സിഎം ബാധിച്ചവരുടെ ഹൃദയഭിത്തികള്‍ കൂടുതല്‍ ചുരുങ്ങുകും അതിനെ തുടര്‍ന്ന് ഹൃദയം ദൃഢമാകുന്നതിനെ തുടര്‍ന്ന് ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് സാധിക്കാതെ വരുകയും ചെയ്യുന്നു. ക്ഷീണം, ശ്വാസം മുട്ടല്‍, നെഞ്ച് വേദന, തുടങ്ങിയവ ഇതിന്റെ ചില ലക്ഷണങ്ങളാണ്. ഇത്തരക്കാരുടെ ഹൃദയമിടിപ്പ് ക്രമരഹിതമാവുകയും ഹേര്‍ട്ട് ഫെയിലര്‍, സ്ട്രോക്ക്, പെട്ടെന്നുള്ള കാര്‍ഡിയാക് മരണം എന്നിവക്ക് സാധ്യതയേറുകയും ചെയ്യുന്നു. മാവാകാംപ്ടണും സ്റ്റാന്‍ഡേര്‍ഡ് കെയറുമാണ് എച്ച്എസിഎമ്മിന് കൂടുതല്‍ ഫലപ്രദമെന്നും വെറും സ്റ്റാന്‍ഡേര്‍ഡ് കെയര്‍ അത്ര ഫലം ചെയ്യില്ലെന്നും ക്ലിനിക്കല്‍ ട്രയലുകളിലൂടെ തെളിഞ്ഞിട്ടുണ്ടെന്നാണ് ഡ്രാഫ്റ്റ് ഗൈഡന്‍സിലൂടെ നൈസ് നിര്‍ദേശിക്കുന്നത്.

 
Other News in this category

 
 




 
Close Window