Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നു, 30 പേര്‍ക്ക് പ്രതിമാസം 1600 പൗണ്ട് വീതം ലഭിക്കും
reporter

ലണ്ടന്‍: ഇംഗ്ലണ്ടില്‍ യൂണിവേഴ്സല്‍ ബേസിക് ഇന്‍കം പ്രോഗ്രാമിന്റെ പരീക്ഷണ പദ്ധതി ആരംഭിക്കുന്നു. 30 പേര്‍ക്ക് മാസത്തില്‍ 1600 പൗണ്ട് നിബന്ധനകളൊന്നുമില്ലാതെ നല്‍കുന്ന രണ്ട് വര്‍ഷത്തെ പൈലറ്റ് പ്രോഗ്രാമാണിത്. തിങ്ക് ടാങ്കായ ഓട്ടോണമിയിലെ വിദഗ്ധരുടെ നിര്‍ദേശം പരിഗണിച്ചാണ് ഈ ട്രയല്‍ നടപ്പിലാക്കുന്നത്. ഇത്തരത്തിലുള്ള പരീക്ഷണത്തിലൂടെ 30 പേരുടെ ജീവിതത്തില്‍ എന്ത് മാറ്റമാണുണ്ടാവുകയെന്ന് നിരീക്ഷിക്കാനും ഈ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വെല്‍ഫെയര്‍ സിസ്റ്റത്തെ ലളിതമാക്കുന്നതും ദാരിദ്ര്യത്തെ തുടച്ച് നീക്കുന്നതുമായ സ്‌കീമാണിതെന്നാണ് ഇതിനെ പിന്തുണക്കുന്നവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. യൂണിവേഴ്സല്‍ ബേസിക് ഇന്‍കം പദ്ധതി ചെലവേറിയതാണെന്നും പബ്ലിക്ക് സര്‍വീസുകളില്‍ നിന്നുള്ള ഫണ്ടുകള്‍ വഴിമാറി അനര്‍ഹരുടെ കൈകളിലെത്തുമെന്നും ദാരിദ്ര്യം ഇല്ലാതാക്കാന്‍ പുതിയ പദ്ധതിക്ക് സാധിക്കില്ലെന്നുമാണ് ഇതിന്റെ വിമര്‍ശകര്‍ ആരോപിക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ സെന്‍ട്രല്‍ ജാരോ, നോര്‍ത്ത് ലണ്ടനിലെ ഈസ്റ്റ് ഫിന്‍ച്ലെ എന്നിവിടങ്ങല്‍ നിന്നുള്ളവരാണ് പൈലറ്റ് പദ്ധതിയില്‍ ഭാഗഭാക്കാകുന്ന 30 പേര്‍. യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സങ്കല്‍പമനുസരിച്ച് ഗവണ്‍മെന്റ് ആളുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചല്ലാതെ മാസത്തില്‍ ഒരു നിശ്ചിത ശമ്പളം അനുവദിക്കുകയാണ് ചെയ്യുന്നത്. പുതിയ പൈലറ്റ് പ്രോഗ്രാമിലൂടെ നാഷണല്‍ ബേസിക് ഇന്‍കം എന്ന കണ്‍സെപ്റ്റ് നടപ്പിലാക്കാന്‍ സാധിക്കുമെന്നും സമഗ്രമായ കൂടുതല്‍ ട്രയലുകളിലൂടെ ഇതിനെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്നുമാണ് ഓട്ടോണമി പറയുന്നത്. ലോകത്തിലെ ധനിക രാജ്യങ്ങളിലൊന്നായ ബ്രിട്ടനില്‍ ഇനി മുതല്‍ ആരും ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥയുണ്ടാകരുതെന്നും ഭക്ഷണം കഴിക്കുക പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥ ആര്‍ക്കുമുണ്ടാകരുതെന്നും അതിന് വേണ്ടിയാണ് യൂണിവേഴ്സല്‍ ബേസിക് ഇന്‍കം സ്‌കീം നടപ്പിലാക്കുന്നതെന്നുമാണ് ബേസിക് ഇന്‍കം കണ്‍വര്‍സേഷന്റെ കോ ഫൗണ്ടറായ ക്ലിയോ ഗുഡ് മാന്‍ അഭിപ്രായപ്പെടുന്നത്. യൂണിവേഴ്സല്‍ ബേസിക് ഇന്‍കം ദാരിദ്യമില്ലാതാക്കുമെന്നും നിരവധി പേരുടെ സുഖജീവിതം ഉറപ്പാക്കുമെന്നതിന് തെളിവുകളേറെ ലഭിച്ചിട്ടുണ്ടെന്നാണ് ഓട്ടോണമി ഡയറക്ടര്‍ ഓഫ് റിസര്‍ച്ചായ വില്‍ സ്ട്രോന്‍ജ് പറയുന്നത്.

 
Other News in this category

 
 




 
Close Window