Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
ആരോഗ്യം
  Add your Comment comment
യുകെയില്‍ വേനല്‍ക്കാലം കടുത്തു: കണ്ണുകള്‍ക്ക് ക്ഷീണം തോന്നുന്നുവെങ്കില്‍ ജാഗ്രത പാലിക്കണം
Text By: Team ukmalayalampathram
ചൂടേറ്റ് ജലാംശം നഷ്ടമാകുമ്പോഴാണ് കണ്ണ് വരണ്ടു പോകുന്നത്. ജോലിക്കിടയിലും വായനയ്ക്കിടയിലും യാത്രയ്ക്കിടയിലും കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മി തുറക്കണം. കണ്ണിലെ ഈര്‍പ്പം ഇങ്ങനെ നിലനിര്‍ത്താം. കണ്ണിലെ വരള്‍ച്ച തടയാന്‍ കണ്ണുകള്‍ ഇടയ്ക്കിടെ കഴുകിയാലും മതി. ലൂബ്രിക്കേറ്റിങ് ഐ ഡ്രോപ്‌സ് വിദഗ്ധ നിര്‍ദേശ പ്രകാരം വേണമെങ്കില്‍ ഉപയോഗിക്കാം.

ന്മകണ്ണില്‍ കരടു പോയതു പോലെയോ മണ്‍തരി വീണതു പോലെയോ തോന്നിയാല്‍ തിരുമ്മരുത്. കണ്ണിന്റെ പാടയില്‍ പോറല്‍ വീഴാനും ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്‍ഫെക്ഷനുണ്ടാകാനും സാധ്യതയുണ്ട്. അസ്വസ്ഥത തോന്നിയാല്‍ പലവട്ടം കണ്ണു ചിമ്മി തുറക്കുക. കൈകള്‍ വൃത്തിയാക്കിയ ശേഷം ശുദ്ധമായ വെള്ളമുപയോഗിച്ച് പല തവണ കണ്ണ് കഴുകുക.

ന്മസണ്‍ഗ്ലാസസ് ഉപയോഗിക്കുന്നത് കൂള്‍ ലുക് കിട്ടാന്‍ മാത്രമല്ല കണ്ണ് കൂളാകാന്‍ കൂടിയാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണില്‍ പതിക്കുന്നത് തിമിരം, റെറ്റിനയ്ക്കുണ്ടാകുന്ന നാശം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുടെ സാധ്യത കൂട്ടും. ഇതു തടയാന്‍ UV പ്രൊട്ടക്ഷന്‍ ഉള്ള, വശങ്ങള്‍ മൂടിയിരിക്കുന്ന, റാപ് എറൗണ്ട് സണ്‍ഗ്ലാസ് ആണ് നല്ലത്.
 
Other News in this category

Close Window