Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ആരോഗ്യം
  Add your Comment comment
വേനല്‍ക്കാലത്ത് ക്ഷീണം ബാധിക്കാതിരിക്കാന്‍ ഏതെല്ലാം ഭക്ഷണം കഴിക്കണം? യുകെയിലെ കാലാവസ്ഥയില്‍ അനുയോജ്യമായ വസ്ത്രം ഏത്?.
Text By: Team ukmalayalampathram
ചര്‍മസംരക്ഷണത്തില്‍ ആരോഗ്യകരമായ ഭക്ഷണത്തിനു വളരെ പ്രാധാന്യമുണ്ട്. പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതലായി ഉള്‍പ്പെടുത്തി ശരീരത്തില്‍ വിറ്റാമിനുകളും ആന്‍ഡി ഓക്‌സിഡന്റുകളും ആവശ്യത്തിന് എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താം. ഇവ കൊളീജന്റെ ഉല്‍പാദനം വര്‍ധിപ്പിച്ച് സൂര്യപ്രകാശം ചര്‍മത്തെ നശിപ്പിക്കുന്നതു തടയാന്‍ സാധിക്കും. അമിതമായ എണ്ണയടങ്ങിയ ഭക്ഷണങ്ങള്‍ ഈ സമയത്ത് ഒഴിവാക്കാം.

സൂര്യതാപം കൂടുതലായി അനുഭവപ്പെടുന്ന ഈ സമയങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. ഉയര്‍ന്ന തോതില്‍ അള്‍ട്രാ വയലറ്റ് (യുവി) രശ്മികള്‍ പുറംതള്ളുന്ന സമയം കൂടിയാണിത്. യുവി രശ്മികള്‍ ചര്‍മത്തിലെ കോശങ്ങളെ നശിപ്പിക്കും. ഈ സമയങ്ങളില്‍ സൂര്യതാപം ഏല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ പുറത്തിറങ്ങേണ്ട സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുകയാണെങ്കില്‍ ശരീരം മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കാനോ, കുട ചൂടാനോ ശ്രദ്ധിക്കുക.

പുറത്തു ജോലി ചെയ്യുന്ന സാഹചര്യങ്ങളില്‍ സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കുക. കുട പിടിക്കാനോ, മുഖം മറയ്ക്കാനോ സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ ഉപയോഗപ്പെടും. ഇതൊരു ആവരണമായി പ്രവര്‍ത്തിച്ച് ചൂടില്‍ ശരീരത്തിനേല്‍ക്കുന്ന ആഘാതങ്ങള്‍ കുറയ്ക്കും.

ശാരീരിക പ്രവര്‍ത്തനങ്ങളെ സുഖമമാക്കി നിലനിര്‍ത്തുക മാത്രമല്ല, ചര്‍മ സംരക്ഷണത്തിനും അനിവാര്യമാണ് ശരീരത്തിലെ ജലാംശം. ആവശ്യമായ അളവില്‍ ശരീരത്തില്‍ ജലാംശമുണ്ട് എന്ന് ഉറപ്പു വരുത്തുക. രാവിലെ ഉണര്‍ന്നാല്‍ ആദ്യം വെള്ളം കുടിക്കുക. ദാഹിക്കുമ്പോള്‍ മാത്രമല്ല, കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക. പുറത്തു പോകേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ഒരു കുപ്പി വെള്ളം കയ്യില്‍ കരുതുക.

കുളിക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ വേനലില്‍ അത് ഒഴിവാക്കാം. സാധാരണ വെള്ളത്തില്‍ കുളിക്കുക. തണുത്തവെള്ളത്തില്‍ കൃത്യമായ ഇടവേളകളില്‍ മുഖം കഴുകുന്നതു നല്ലതാണ്.
 
Other News in this category

 
 




 
Close Window