Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
പണിമുടക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ആറു ശതമാനം ശമ്പളവര്‍ധനവിനൊപ്പം 1000 പൗണ്ട് അധിക പണവും
reporter

ലണ്ടന്‍: 6% ശമ്പളവര്‍ദ്ധനവിന് പുറമെ 1000 പൗണ്ട് അധികമായി അനുവദിച്ച് ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് ഒഴിവാക്കാന്‍ ശ്രമം.2023/24 വര്‍ഷത്തേക്കുള്ള സ്വതന്ത്ര പേ റിവ്യൂ ബോഡിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകരിക്കാനാണ് മന്ത്രിമാര്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. പണപ്പെരുപ്പം താഴ്ത്താന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്ന ഘട്ടത്തില്‍ 2022/23 വര്‍ഷത്തെ നിര്‍ദ്ദേശങ്ങളുടെ പേരില്‍ തര്‍ക്കം തുടരുകയാണ്. ഈ വര്‍ഷം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കായി 35 ശതമാനം ശമ്പളവര്‍ദ്ധനവാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. രണ്ട് വര്‍ഷത്തെ സെറ്റില്‍മെന്റ് എന്ന നിലയിലാണ് അംഗീകരിക്കുന്നതെങ്കില്‍ 49 ശതമാനം വര്‍ദ്ധനവ് വേണമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതും, താങ്ങാന്‍ കഴിയാത്തതുമാണെന്ന് വ്യക്തമാക്കിയ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ ഈ വര്‍ഷത്തേക്ക് 5 ശതമാനം വര്‍ദ്ധനവാണ് ഓഫര്‍ ചെയ്തത്.

ജൂലൈ 13 മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിവസം 47,600 ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നാണ് യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം സമരങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് ഭീഷണി. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും നീളമേറിയ സമരമായി ഇത് മാറുമെന്നാണ് ആശങ്ക. ഇത് നടപ്പായാല്‍ 2 ലക്ഷം അപ്പോയിന്റ്മെന്റുകളും, ഓപ്പറേഷനുകളും റദ്ദാക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ക്ക് പിന്നാലെ രണ്ട് ദിവസം കണ്‍സള്‍ട്ടന്റുമാരും പണിമുടക്കുന്നുണ്ട്. ഇതോടെ എന്‍എച്ച്എസ് സേവനങ്ങള്‍ അവതാളത്തിലാകും. രോഗികളുടെ സുരക്ഷ ഗുരുതരമായ അപകടം നേരിടുന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് അമാന്‍ഡ പ്രിച്ചാര്‍ഡ് പറഞ്ഞു.

 
Other News in this category

 
 




 
Close Window