Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
സ്‌കൂള്‍ യൂണിഫോമിന് ചെലവ് വര്‍ധിച്ചു, പണപ്പെരുപ്പവും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുന്ന രക്ഷിതാക്കള്‍ക്ക് ഇരുട്ടടി
reporter

ലണ്ടന്‍: പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും മൂലം കഷ്ടപ്പെടുന്ന സാധാരണ ജനത്തിന് സ്‌കൂള്‍ യൂണിഫോമിന്റെ വില ഇരുട്ടടിയാകും. സ്‌കൂള്‍ യൂണിഫോമിന് നൂറുകണക്കിന് പൗണ്ട് രക്ഷിതാക്കള്‍ ചിലവഴിക്കേണ്ടതായി വരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സെക്കന്‍ഡറി സ്‌കൂള്‍ യൂണിഫോമിന് 422 പൗണ്ടും പ്രൈമറി സ്‌കൂള്‍ യൂണിഫോമിന് 287 പൗണ്ടും മാതാപിതാക്കള്‍ ചിലവഴിക്കേണ്ടതായി വരുന്നതായി ചില്‍ഡ്രന്‍സ് സൊസൈറ്റി കണ്ടെത്തി. ചിലവ് കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും വിലയേറിയ ബ്രാന്‍ഡഡ് ഇനങ്ങള്‍ വാങ്ങാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെടുന്ന സ്‌കൂളുകളുടെ നടപടി വില വര്‍ധനയ്ക്ക് കാരണമാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. യൂണിഫോം ഡാമേജ് ആകുന്നത് മാറ്റി പുതിയവ മേടിക്കുന്നതും പലപ്പോഴും മാതാപിതാക്കള്‍ക്ക് അധികഭാരം ആണ് സമ്മാനിക്കുന്നത്. യുകെയില്‍ ഉടനീളമുള്ള 2000 രക്ഷിതാക്കളില്‍ അവരുടെ വാര്‍ഷിക യൂണിഫോം ചിലവുകള്‍ സംബന്ധിച്ച് മെയ് മാസത്തില്‍ അഭിപ്രായം സര്‍വ്വേ നടത്തിയിരുന്നു.

സ്‌കൂള്‍ യൂണിഫോം ഇനത്തില്‍ മാതാപിതാക്കളുടെ അനാവശ്യ ചിലവുകള്‍ കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. യൂണിഫോം ഐറ്റത്തില്‍ നിന്ന് വിലകൂടിയ ബ്രാന്‍ഡഡ് ഐറ്റം ഒഴിവാക്കാനും വിലകുറഞ്ഞ സെക്കന്‍ഡ് ഹാന്‍ഡ് യൂണിഫോം ഓപ്ഷനുകള്‍ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിരുന്നാലും പല സ്‌കൂളുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടാണ്. ഇപ്പോഴും 45% രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ യൂണിഫോമിന്റെ പുതുക്കിയ നയങ്ങളെ കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ചില്‍ഡ്രന്‍സ് സൊസൈറ്റി കണ്ടെത്തിയിരുന്നു. യുകെയില്‍ പലസ്ഥലങ്ങളിലും യൂണിഫോമിനായി പണം കണ്ടെത്താനായി ബുദ്ധിമുട്ടുന്ന രക്ഷിതാക്കളെ സഹായിക്കാനായി ഉപയോഗിച്ച യൂണിഫോമുകള്‍ സൗജന്യമായി നല്‍കുന്ന ക്ലോത്തിങ് ബാങ്കുകള്‍ നിലവിലുണ്ട്.

 
Other News in this category

 
 




 
Close Window