Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്, യുകെയില്‍ ഇന്ത്യന്‍ വംശജയ്ക്ക് തടവ് ശിക്ഷ
reporter

ലണ്ടന്‍: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച് യുകെ -യില്‍ അറസ്റ്റിലായ ആറ് പേരില്‍ ഇന്ത്യന്‍ വംശജയും. ലണ്ടനിലും ബര്‍മിംഗ്ഹാമിലും മയക്കുമരുന്ന് വിതരണം നിയന്ത്രിക്കുന്ന, ബോണ്‍മൗത്തില്‍ അവ വിതരണം ചെയ്യുന്ന സംഘത്തിലെ അംഗമായി പ്രവര്‍ത്തിച്ചതിനാണ് സറീന ദുഗ്ഗലെന്ന ഇന്ത്യന്‍ വംശജയെ കഴിഞ്ഞ ആഴ്ച ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഏഴ് ആഴ്ചത്തെ വിചാരണയ്ക്കൊടുവില്‍ ഗ്രൂപ്പിലെ അഞ്ച് അംഗങ്ങള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം ബോണ്‍മൗത്ത് ക്രൗണ്‍ കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സറീനയും കുറ്റക്കാരിയാണ് എന്ന് ഇതേ കോടതി കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, കുട്ടികളുടെയടക്കം ഇടയില്‍ മയക്കുമരുന്ന് വ്യാപിക്കുന്നത് കൂടിയതോടെ മെട്രോ പൊളിറ്റന്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ഒറോച്ചി എന്ന പേരില്‍ മയക്കുമരുന്നിന്റെ വില്‍പനയും വ്യാപനവും തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതുപോലെ പ്രസ്തുത ഓപ്പറേഷന്റെ ഭാഗമായി രാജ്യത്തിന്റെ രണ്ട് ഭാഗങ്ങളില്‍ നിന്നായി കാണാതെയായ രണ്ട് കുട്ടികളെ കണ്ടെത്തുകയും ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. ഭാവിയില്‍ കുട്ടികള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നു എന്നും പൊലീസ് പറയുന്നു.

സറീന അടങ്ങുന്ന ഗാങ്ങിനെ കുറിച്ച് പൊലീസ് അന്വേഷിച്ച് തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. കഴിഞ്ഞ ജൂലൈയില്‍ 16 -വയസുള്ള ഒരു ആണ്‍കുട്ടിയെ ഫാര്‍ണ്‍ബറോയില്‍ നിന്നും വലിയ അളവില്‍ നിരോധിത മയക്കുമരുന്നുകളുമായി പിടിച്ചിരുന്നു. ഇതോടെയാണ് ഗാങ്ങിനെ കുറിച്ച് പൊലീസ് അന്വേഷിച്ച് തുടങ്ങുന്നത്.

കുട്ടിയില്‍ നിന്നും അന്ന് ഒരു മൊബൈല്‍ ഫോണും പിടിച്ചെടുത്തിരുന്നു. പിന്നാലെ, അവന് ആവശ്യമായ പിന്തുണയും സഹായവും നല്‍കി അവനെ വിട്ടയക്കുകയായിരുന്നു. പിന്നാലെ, മയക്കുമരുന്ന് ഗാങ്ങുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ സറീന അടക്കമുള്ളവര്‍ അറസ്റ്റിലായി. പതിനാറുകാരനടക്കമുള്ള പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ സംഘം മയക്കുമരുന്നിന്റെ വില്‍പ്പനയ്ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നും കണ്ടെത്തി.

 
Other News in this category

 
 




 
Close Window