Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
പുതിയ ഡിജിറ്റല്‍ എംഒടി ടെസ്റ്റ് കിറ്റ് വിതരണവുമായി എന്‍എച്ച്എസ്
reporter

ലണ്ടന്‍: ബ്രിട്ടീഷുകാരുടെ രോഗങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനും ആരോഗ്യമുറപ്പ് വരുത്താനുമായി എന്‍എച്ച്എസ് പുതിയ നിര്‍ബന്ധിത ടെസ്റ്റുമായി രംഗത്തെത്തുന്നു. ഇത് പ്രകാരം രാജ്യത്തെ 40നും 74നും ഇടയില്‍ പ്രായമുള്ളവരെയാണ് നിര്‍ബന്ധിത ആരോഗ്യ പരിശോധനക്ക് വിധേയരാക്കുന്നത്. ഇത് പ്രകാരം പരിശോധനകള്‍ വീടുകളിലിരുന്ന് സ്വയം നിര്‍വഹിക്കാനായി ഈ പ്രായപരിധിയിലുള്ളവര്‍ക്ക് പുതിയ ഡിജിറ്റല്‍ എംഒടി കിറ്റ് വീട്ടിലെത്തിക്കാനാണ് എന്‍എച്ച്എസ് പദ്ധതി. വരാനിരിക്കുന്ന വസന്ത കാലം മുതലായിരിക്കും ഈ പരിശോധന പ്രാവര്‍ത്തികമാക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ 15 മില്യണ്‍ പേര്‍ക്കായിരിക്കും ഈ ഡിജിറ്റല്‍ എംഒടി കിറ്റിന് അര്‍ഹതയുണ്ടായിരിക്കുക. പുതിയ നിര്‍ബന്ധിത ടെസ്റ്റിന്റെ ഭാഗമായി ഓരോരുത്തരെയും ഫോണില്‍ ബന്ധപ്പെടുകയും അവരുടെ ശരീരഭാരം, ഉയരം,ഭക്ഷണരീതി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങള്‍, വ്യായാമം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അധികൃതര്‍ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ തേടുന്നതായിരിക്കും.

പുതിയ ഡിജിറ്റല്‍ എംഒടി ടെസ്റ്റിന്റെ ഭാഗമായി ഇതിന് അര്‍ഹതയുള്ളവര്‍ക്ക് തങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോള്‍ നില ടെസ്റ്റ് ചെയ്യുന്നതിനായി ബ്ലഡ് ടെസ്റ്റിംഗ് കിറ്റ് അയച്ച് കൊടുക്കുന്നതായിരിക്കും. കൂടാതെ ബ്ലഡ് പ്രഷറിന്റെ നില ഫാര്‍മസിയില്‍ നിന്ന് ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് അയക്കാനും നിര്‍ദേശിക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള തുടക്ക ടെസ്റ്റുകളിലൂടെ ഡയബറ്റിസ്, ഹൃദ്രോഗം തുടങ്ങിയവയുടെ ആദ്യ ലക്ഷണങ്ങള്‍ സ്ഥിരീകരിക്കുന്നവരെ വെയ്റ്റ് ലോസ് ക്ലിനിക്കുകളിലേക്ക് റഫര്‍ ചെയ്ത് ആവശ്യമായ മരുന്നുകളേകുകയും ചെയ്യാനാണ് പദ്ധതി. പുതിയ ഡിജിറ്റല്‍ പരിശോധനക്ക് ഗുണങ്ങളേറെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ ഓരോ രോഗിയുടെ പേരിലും 20 മിനുറ്റെങ്കിലും ലാഭിക്കാന്‍ എന്‍എച്ച്എസിന് സാധിക്കും.കൂടാതെ ഡിജിറ്റല്‍ ടെസ്റ്റിലൂടെ സ്റ്റാറ്റിനുകള്‍ വഴി ഗുണം ലഭിക്കാവുന്ന രണ്ട് ലക്ഷം പേരെയെങ്കിലും തിരിച്ചറിയാനാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് വഴി 30,000ത്തോളം ബ്ലഡ് പ്രഷര്‍ കേസുകള്‍ തിരിച്ചറിയാനും 400ല്‍ പരം ഹാര്‍ട്ട് അറ്റാക്കുകള്‍ ഒഴിവാക്കാനാവുമെന്നും പ്രവചനമുണ്ട്.രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് വഴിയൊരുക്കുന്ന രണ്ടാമത്തെ രോഗാവസ്ഥയാണ് കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍. കൂടാതെ രാജ്യത്ത് ഏതാണ്ട് 50 ലക്ഷത്തോളം പേര്‍ ഡയബറ്റിസുമായി കഴിയുന്നുമുണ്ട്. ഇത് ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യയയേറ്റുന്നുമുണ്ട്. ഇവരെയെല്ലാം മുന്‍കൂട്ടി തിരിച്ചറിയാന്‍ പുതിയ ഡിജിറ്റല്‍ ടെസ്റ്റിലൂടെ സാധിക്കുമെന്നും ഇത് വഴി നിരവധി ജീവനുകള്‍ രക്ഷിക്കാനാവുമെന്നുമാണ് പ്രതീക്ഷ.

 
Other News in this category

 
 




 
Close Window