Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
വീടിന്റെ ഡ്രീം വ്യൂവിനായി രണ്ടു ലക്ഷം പൗണ്ട് വരെ അധികം നല്‍കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നു
reporter

ലണ്ടന്‍: യുകെയിലെ പ്രോപ്പര്‍ട്ടി ബൈയര്‍മാരില്‍ ചിലര്‍ തങ്ങളുടെ വീടുകള്‍ക്കുളള സ്പെഷ്യല്‍ ഫീച്ചറുകള്‍ക്കായി 70,000 പൗണ്ട് വരെ അധികമായി നല്‍കാന്‍ തയ്യാറാണെന്ന് പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്ത് മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്ന് വീട് വാങ്ങുന്നത് ചെലവേറിയ കാര്യമായിത്തീര്‍ന്നിരിക്കുന്ന ഈ അവസരത്തിലും വീടുകള്‍ക്ക് തങ്ങളാഗ്രഹിക്കുന്ന ചില പ്രത്യേകതകള്‍ക്കായി എത്ര പണം വേണമെങ്കിലും അധികമായി ചെലവാക്കാന്‍ മടിക്കാത്തവരേറുന്നുവെന്നാണിത് വ്യക്തമാക്കുന്നത്. ഉദാഹരണമായി കടല്‍ത്തീരത്തേക്ക് അല്ലെങ്കില്‍ കണ്‍ട്രിസൈഡിലേക്ക് അഭിമുഖമായി നില്‍ക്കുന്ന വീടുകള്‍ക്ക് കൂടുതല്‍ പണം വിലയായി നല്‍കാന്‍ തയ്യാറുള്ള എത്രയോ വാങ്ങലുകാരുണ്ടെന്നാണ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ പുതിയ പ്രവണതകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം പര്‍വതപ്രദേശങ്ങളിലേക്കോ അല്ലെങ്കില്‍ നഗരത്തിലേക്കോ അഭിമുഖമായി നല്ല കാഴ്ചയേകാന്‍ (ഡ്രീം വ്യൂ) പ്രാപ്തിയുള്ള വീടുകള്‍ക്ക് കൂടുതല്‍ വിലയേകാന്‍ വാങ്ങലുകാര്‍ തയ്യാറാകുന്നുണ്ട്. ഇത്തരത്തിലുള്ള വീടുകള്‍ക്ക് 72,961.60 പൗണ്ട് വരെ അധികമായി നല്‍കാന്‍ തയ്യാറുള്ളവരുണ്ടെന്നാണ് എസ്റ്റേറ്റ് ഏജന്റ്സായ പര്‍പ്പിള്‍ബ്രിക്സ് നടത്തിയ റിസര്‍ച്ചിലൂടെ കണ്ടെത്തിയിരിക്കുന്നത്.

വീടിന്റെ മുന്‍ഭാഗത്ത് സവിശേഷമാ കാഴ്ചയുണ്ടെങ്കില്‍ അതിന് കൂടുതല്‍ പണം നല്‍കാന്‍ തയ്യാറായി വാങ്ങലുകാരില്‍ അഞ്ചില്‍ നാല് പേര്‍ അഥവാ 82 ശതമാനം പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ വീടുകള്‍ക്കുള്ള ഡ്രീം വ്യൂവിനായി പുരുഷന്‍മാര്‍ സ്ത്രീകളേക്കാള്‍ 5000 പൗണ്ട് വരെ കൂടുതലായി അഥവാ 75,636.60 പൗണ്ട് വരെ അധികമായി നല്‍കാന്‍ തയ്യാറാണെന്നും ഇത് സംബന്ധിച്ച ഗവേഷണത്തിലൂടെ വ്യക്തമായിട്ടുണ്ട്. ഇത്തരത്തില്‍ ഡ്രീം വ്യൂവിനായ നോര്‍ത്തേണ്‍ പ്രദേശത്തുള്ളവര്‍ കൂടുതലായി 66,532.40 പൗണ്ടാണ് ചെലവാക്കാന്‍ തയ്യാറായിട്ടുള്ളത്. എന്നാല്‍ സതേണ്‍ പ്രദേശത്തുള്ളവര്‍ ഇതിനായി 83,030.80 പൗണ്ട് വരെ അധികമായി ചെലവാക്കാന്‍ തയ്യാറാണ്. ബെര്‍മിംഗ്ഹാമിലുളളവര്‍ തങ്ങളുടെ വീടുകളുടെ ഡ്രീം വ്യൂവിനായി ഏറ്റവും കൂടുതല്‍ ചെലവാക്കാന്‍ തയ്യാറുള്ളവരാണ്. ഇത് പ്രകാരം ഇവര്‍ ഇതിനായി ശരാശരി 89,000 പൗണ്ടിലധികം ചെലവാക്കാന്‍ തയ്യാറാണ്. തങ്ങളുടെ വീടിന്റെ അതുല്യമായ മുന്‍കാഴ്ചക്കാി രണ്ട് ലക്ഷം പൗണ്ട് വരെ അധികമായി ചെലവാക്കാന്‍ തയ്യാറാണ് വാങ്ങലുകാരില്‍ പത്തിലൊന്ന് പേര്‍ അഥവാ 11 ശതമാനം പേരെന്നും ഇത് സംബന്ധിച്ച ഗവേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

 
Other News in this category

 
 




 
Close Window