Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ഗുരുതരമല്ലാത്ത മെന്റല്‍ ഹെല്‍ത്ത് ഫോണുകളോട് ഇനി മുതല്‍ ഇംഗ്ലണ്ടിലെ പോലീസ് ഫോഴ്‌സുകള്‍ പ്രതികരിക്കില്ല
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ പോലീസ് ഓഫീസര്‍മാര്‍ ഇനി മുതല്‍ മെന്റല്‍ ഹെല്‍ത്ത് ഫോണ്‍ കാളുകളോട് പ്രതികരിക്കില്ലെന്ന് റിപ്പോര്‍ട്ട്. അതായത് ഇത്തരം കാളുകളുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയില്ലെങ്കിലോ അല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ നടന്നിട്ടില്ലെങ്കിലോ ഇവയോട് പോലീസ് പ്രതികരിക്കേണ്ടതില്ലെന്ന വിധത്തില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ പ്രതിവര്‍ഷം പോലീസിന്റെ ഒരു മില്യണ്‍ മണിക്കൂറുകള്‍ ലാഭിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഗൗരവമല്ലാത്ത മെന്റല്‍ ഹെല്‍ത്ത് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഫോണ്‍ കാളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിലൂടെ പോലീസ് ഫോഴ്സുകള്‍ക്ക് വിലയേറിയ സമയം നഷ്ടമാകുന്നുവെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍മാര്‍ നിരന്തരം രംഗത്തെത്തിയിരുന്നു.

ഇതിനൊരു പരിഹാരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നത്. എന്നാല്‍ ഇതൊരു അപകടകരമായ മാറ്റമാണെന്നും ഇതിനെച്ചൊല്ലി തങ്ങള്‍ ഏറെ ആശങ്കപ്പെടുന്നുവെന്നുമാണ് മെന്റല്‍ ഹെല്‍ത്ത് ചാരിറ്റികള്‍ പ്രതികരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ചില പോലീസ് ഫോഴ്സുകള്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട 80 ശതമാനം ഫോണ്‍ കാളുകളോടു പ്രതികരിക്കുന്ന അവസ്ഥയാണുള്ളത്. പുതിയ മാറ്റങ്ങള്‍ നടപ്പിലായാല്‍ ഇതില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നുറപ്പാണ്. അതായത് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഇത്തരത്തില്‍ അറ്റന്‍ഡ് ചെയ്യപ്പെടുന്ന കാളുകളുടെ എണ്ണം 20 ശതമാനത്തിനും 30 ശതമാനത്തിനുമിടയിലേക്ക് ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 
Other News in this category

 
 




 
Close Window