Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
രോഗികളെ സഹായിക്കുന്നതിന് തങ്ങള്‍ക്ക് വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നും കെയറിന്റെ ഗുണമേന്മ താഴോട്ട് പോയെന്നും ഹെല്‍ത്ത് വര്‍ക്കര്‍മാര്‍
reporter

ലണ്ടന്‍: എന്‍എച്ച്എസിലെത്തുന്ന രോഗികളെ സഹായിക്കുന്നതിനായി തങ്ങള്‍ക്ക് വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നും അതിനാല്‍ നല്‍കുന്ന കെയറിന്റെ ഗുണമേന്മ കാത്ത് സൂക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് എന്‍എച്ച്എസിലെ മിക്ക സ്റ്റാഫുകളുമെന്ന് ഒരു സര്‍വേഫലം വെളിപ്പെടുത്തുന്നു. സര്‍വീസില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതും ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നതുമാണ് ഇതിന് പ്രധാന കാരണമെന്ന് മെഡിക്കല്‍ ആന്‍ഡ് നഴ്സിംഗ് ഗ്രൂപ്പുകള്‍ വെളിപ്പെടുത്തുന്നു. ഇതിനാല്‍ രോഗികള്‍ ഇച്ഛിക്കുന്നത് പോലെ അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കുന്നില്ലെന്നും ജീവനക്കാര്‍ വെളിപ്പെടുത്തുന്നു. തങ്ങള്‍ക്ക് മേല്‍ വരുന്ന പരിധി വിട്ട ജോലിസമ്മര്‍ദമാണിതിന് കാരണമെന്നും അവര്‍ എടുത്ത് കാട്ടുന്നു.ദി ഗാര്‍ഡിയന്‍ പത്രത്തിന് വേണ്ടി യുഗോവ് നടത്തിയ ഒരു സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സത്യം പുറത്ത് വന്നിരിക്കുന്നത്. തങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ രോഗികളെ സഹായിക്കുന്നതിന് വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നാണ് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്ന എന്‍എച്ച്എസ് സ്റ്റാഫുകളില്‍ 71 ശതമാനം പേരും ഈ സര്‍വേയോട് പ്രതികരിച്ചിരിക്കുന്നത്.

തങ്ങള്‍ക്ക് വേണ്ടത്ര അളവില്‍ സമയം രോഗികളെ സഹായിക്കാന്‍ ലഭിക്കുന്നുവെന്നാണ് 23 ശതമാനം പേര്‍ പറയുന്നത്. രോഗികളെ ശ്രദ്ധിക്കുന്നതിന് വേണ്ടതിലധികം സമയം ലഭിക്കുന്നുവെന്ന് പ്രതികരിച്ചിരിക്കുന്നത് വെറും മൂന്ന് ശതമാനം ഹെല്‍ത്ത് വര്‍ക്കര്‍മാരാണ്. ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും എന്‍എച്ച്എസില്‍ ജോലി ചെയ്ത് വരുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റ് ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണീ സര്‍വേ നടത്തിയിരിക്കുന്നത്. 2018 മുതല്‍ രോഗികളെ സഹായിക്കുന്നതിന് വേണ്ടത്ര സമയം ലഭിച്ചോ അല്ലെങ്കില്‍ ലഭിച്ചില്ലേ എന്ന ചോദ്യമാണ് സര്‍വേയുടെ ഭാഗമായി ഇവരോട് ചോദിച്ചിരിക്കുന്നത്. എന്‍എച്ച്എസ് ഫ്രന്റ്ലൈന്‍ സ്റ്റാഫുകള്‍ നേരിടുന്ന കടുത്ത സമ്മര്‍ദം പ്രതിഫലിപ്പിക്കുന്നതാണീ നിര്‍ണായകമായ സര്‍വേഫലമെന്നാണ് വിലയിരുത്തപ്പെടുന്നത്. നല്‍കുന്ന കെയറിന്റെ ഗുണമേന്‍മ മെച്ചപ്പെടുത്താന്‍ അല്ലെങ്കില്‍ താഴോട്ട് പോകാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ സാഹചര്യമുണ്ടായോ എന്ന ചോദ്യവും ചോദിച്ചിരുന്നു. കെയറിന്റെ ഗുണമേന്മ താഴോട്ട് പോയെന്ന് 75 ശതമാനം പേരും കൂടുതല്‍ വഷളായെന്ന് 34 ശതമാനം പേരും നേരത്തെയുള്ള അതേ നിലയിലാണെന്ന് 17 ശതമാനം പേരും മെച്ചപ്പെട്ടുവെന്ന് 6 ശതമാനം പേരും പ്രതികരിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window