Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വകയില്‍ പണം ലഭിക്കുന്നവര്‍ക്ക് വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ജീവിക്കുന്നവരില്‍ മിക്കവരും നിത്യജീവിതച്ചെലവുകള്‍ കുതിച്ചുയരുന്നതിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ പാടുപെടുകയാണ്. അവര്‍ക്ക് ആശ്വാസമേകുന്ന തരത്തില്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് വകയില്‍ പണം ലഭിക്കുന്നവര്‍ക്ക് ഇനി മുതല്‍ വര്‍ധനവുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിന് പുറമെ മറ്റ് നിരവധി സാമ്പത്തിക ആനുകൂല്യങ്ങളും ബ്രിട്ടനിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകാന്‍ പോകുന്നത് കാലാനുസൃതമായ സഹായമായാണ് വിലയിരുത്തപ്പെടുന്നത്. പുതിയ നീക്കമനുസരിച്ച് യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്നവര്‍ക്ക് മേയ് 16 മുതല്‍ അധികം തുക കരഗതമാകുന്നതായിരിക്കും. മറ്റ് നിരവധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതിനൊപ്പം യൂണിവേഴ്സല്‍ ക്രെഡിറ്റില്‍ 10.1 ശതമാനത്തിന്റെ പെരുപ്പമാണുണ്ടായിരിക്കുന്നത്. ഏപ്രില്‍ 10 മുതല്‍ പിന്‍കാല പ്രാബല്യത്തോടെയാണിത് ലഭിക്കുകയെന്നതും എടുത്ത് പറയേണ്ട കാര്യമാണ്. യൂണിവേഴ്സല്‍ ക്രെഡിറ്റ് വകയില്‍ വരുന്ന വര്‍ധനവ് പ്രകാരം 25 വയസ്സില്‍ കുറവുള്ളവരും ഒറ്റക്ക് കഴിയുന്നവരുമായവര്‍ക്ക് 292.11 പൗണ്ടും 25 വയസില്‍ കൂടുതലുള്ളവരും ഒറ്റക്ക് ജീവിക്കുന്നവരുമായവര്‍ക്ക് 368.74 പൗണ്ടുമായിരിക്കും കരഗതമാകുന്നത്.

പാര്‍ട്ണര്‍മാര്‍ക്ക് ഒപ്പം ജീവിക്കുന്നവര്‍ക്ക് ഇതേ പ്രായപരിധിയില്‍ യഥാക്രമം 458.51 പൗണ്ടും 578.82 പൗണ്ടുമായിരിക്കും ലഭിക്കാന്‍ പോകുന്നത്. 2017 ഏപ്രില്‍ ആറിന് മുമ്പ് പാരന്റ്സിന്റെ ആദ്യ കുട്ടിയായി പിറന്നവര്‍ക്ക് ചൈല്‍ഡ് ബെനഫിറ്റ് വകയില്‍ 315 പൗണ്ട് വീതവും ഈ ഡേറ്റ് കഴിഞ്ഞ് പിറന്നവര്‍ക്കും തുടര്‍ന്നുള്ള കുട്ടികള്‍ക്കും 269.58 പൗണ്ടും കരഗതമാകും. കൂടാതെ ഡിസേബിള്‍ഡ് കാറ്റഗറിയിലുള്ള കുട്ടികള്‍ക്ക് അവരുടെ സ്ഥിതി അനുസരിച്ച് 146.31 പൗണ്ട് അല്ലെങ്കില്‍ 456.89 പൗണ്ടും കരഗതമാകുമെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. തൊഴിലെടുക്കാന്‍ പരിമിതമായ കഴിവുള്ളവര്‍ക്ക് 146.31 പൗണ്ടും തൊഴിലെടുക്കാനും ബന്ധപ്പെട്ട മറ്റ് സംഗതികള്‍ ചെയ്യാനും പാടുപെടുന്നവര്‍ക്ക് 390.06 പൗണ്ടും അനുവദിക്കുന്നതായിരിക്കും.കെയറര്‍മാര്‍ക്ക് ലഭിക്കുന്ന തുക 185.86 പൗണ്ടായാണ് വര്‍ധിക്കുന്നത്. കൂടാതെ ചൈല്‍ഡ് കെയര്‍ കോസ്റ്റുകള്‍ പ്രകാരം ലഭിക്കുന്ന തുകയിലും വര്‍ധനവുണ്ട്. ഇത് പ്രകാരം ഒരു കുട്ടിക്ക് മാക്സിമം 646.35 പൗണ്ടും രണ്ടോ അതില്‍ കൂടുതലോ കുട്ടികള്‍ക്ക് മാക്സിമം 1108.04 പൗണ്ടുമായിരിക്കും വര്‍ധനവിന്റെ ഭാഗമായി കരഗതമാകുന്നത്. പക്ഷേ ഈ തുക മറ്റ് പ്രതിഫലം കൈപ്പറ്റാതെയുള്ള ചൈല്‍ഡ് കെയറിന് മാത്രമായിരിക്കും കിട്ടുന്നത്. ഹയര്‍ വര്‍ക്ക് അലവന്‍സ് 631 പൗണ്ടും ലോവര്‍ വര്‍ക്ക് അലവന്‍സ് 379 പൗണ്ടുമായി വര്‍ധിപ്പിക്കാനും നീക്കമുണ്ട്.

 
Other News in this category

 
 




 
Close Window