Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ഉഷ്ണതരംഗം പുതിയ തലത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്, രാജ്യം ഹിമയുഗത്തിലേക്ക്
reporter

ലണ്ടന്‍: യുകെയില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവുണ്ടായത് വരാനിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ വമ്പന്‍ പ്രത്യാഘാതങ്ങളുടെ സൂചനയാണെന്ന മുന്നറിയിപ്പേകി മെറ്റ് ഓഫീസ് രംഗത്തെത്തി. ഇത് പ്രകാരം ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും രാജ്യം തണുത്തുറയുമെന്നും സയന്റിസ്റ്റുകള്‍ പ്രവചിക്കുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആദ്യമായി ഉഷ്ണതരംഗം കാരണം താപനില 40 ഡിഗ്രിയിലെത്തിയത് രാജ്യത്തെ വേട്ടയാടാനെത്തുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രാരംഭ സൂചനയാണെന്നാണ് മെറ്റ് ഓഫീസിന്റെ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നത്. കാര്‍ബണ്‍ പുറന്തള്ളലുകള്‍ തുടര്‍ന്നാല്‍ 2022 പോലുളള ഹോട്ട് ഇയറുകള്‍ 2060 ഓടെ രാജ്യത്ത് ശരാശരിയിലെത്തുമെന്നാണ് മെറ്റ് ഓഫീസ് പുറത്തിറക്കിയ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ ഓഥര്‍മാര്‍ പറയുന്നത്. 2100 യുകെയെ സംബന്ധിച്ചിടത്തോളം ശരാശരിയേക്കാള്‍ തണുത്ത വര്‍ഷമായിരിക്കുമെന്നും ഈ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ക്ലൈമറ്റ് ചേയ്ഞ്ച് എന്ന അപകടകരമായ പ്രതിഭാസം യുകെയുടെ എല്ലാ ഭാഗങ്ങളെയും ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും ഇതാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില റെക്കോര്‍ഡ് ഭേദിക്കാന്‍ പ്രധാന കാരണമായി വര്‍ത്തിച്ചതെന്നും സയന്റിസ്റ്റുകള്‍ സമര്‍ത്ഥിക്കുന്നു.

1884 മുതല്‍ ഇത് സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ കാലം മുതലുള്ള അവസ്ഥ പരിഗണിച്ചാല്‍ 2022 രാജ്യത്ത് ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നത്. സെന്‍ട്രല്‍ ഇംഗ്ലണ്ടില്‍ 1659 മുതലുളള താപനില റെക്കോര്‍ഡുകളും കഴിഞ്ഞ വര്‍ഷം മറികടക്കപ്പെട്ടുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുകെയിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 40.3 ഡിഗ്രി സെല്‍ഷ്യല്‍ ലിന്‍കോളിന്‍ഷെയറിലെ കോന്‍ഗിംഗ്ബൈയിലായിരുന്നു രേഖപ്പെടുത്തപ്പെട്ടിരുന്നത്. ഇതിന് മുമ്പത്തെ താപനില റെക്കോര്‍ഡിനെ ഇത് വന്‍തോതില്‍ മറികടന്നിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ താപനില മുന്‍ റെക്കോര്‍ഡുകളെ മറികടന്നിരുന്നുവെന്നും മെറ്റ് ഓഫീസ് വെളിപ്പെടുത്തുന്നു.മെറ്റ് ഓഫീസിന്റെ സ്റ്റേറ്റ് ഓഫ് ദി യുകെ ക്ലൈമറ്റ് റിപ്പോര്‍ട്ടാണ് ഗൗരവപരമായ ഈ പ്രതിഭാസങ്ങളും മുന്നറിയിപ്പുകളും എടുത്ത് കാട്ടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒഴിച്ച് നിര്‍ത്തിയാല്‍ എല്ലാ മാസവും രാജ്യത്തെ താപനില 1991-2020 ശരാശരിയേക്കാള്‍ ഉയര്‍ന്ന് നിന്നിരുന്നുവെന്നും ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഈ വര്‍ഷം സമ്മറിലും രാജ്യത്തെ താപനില പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്ത സാഹചര്യത്തില്‍ മെറ്റ് ഓഫീസിന്റെ പുതിയ റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമാണ്.

 
Other News in this category

 
 




 
Close Window