Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
വിന്ററിനെ നേരിടാന്‍ എന്‍എച്ച്എസ് വിപുലമായ പ്ലാനുകളുമായി രംഗത്ത്
reporter

ലണ്ടന്‍: എന്‍എച്ച്എസ് വിപുലമായ വിന്റര്‍ പ്ലാനുകള്‍ തയ്യാറാക്കിയെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം രോഗികള്‍ക്കുള്ള കെയര്‍ മെച്ചപ്പെടുത്താനും രോഗികളെ വേഗത്തില്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുമുള്ള പദ്ധതികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്. ഇതനുസരിച്ച് കെയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ സെന്ററുകളിലൂടെ ഡിസ്ചാര്‍ജിംഗ് പ്രക്രിയ സാധ്യമായ തോതില്‍ വേഗത്തിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിന്ററിലെ രോഗികളുടെ ആധിക്യത്തെ നേരിടുന്നതിനായി ആംബുലന്‍സ് സര്‍വീസുകള്‍ ലഭ്യമാക്കുന്ന മണിക്കൂറുകള്‍ വര്‍ധിപ്പിക്കാനും അധിക ബെഡുകള്‍ ആശുപത്രികളില്‍ ലഭ്യമാക്കാനും പദ്ധതി ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഇത് സംബന്ധിച്ച വിശദമായ പ്രഖ്യാപനം എന്‍എച്ച്എസ് നടത്തുമെന്നാണ് സൂചന. ഇന്ന് ബെര്‍മിംഗ്ഹാമില്‍ നടക്കുന്ന എന്‍എച്ച്എസ് ബോര്‍ഡ് മീറ്റിംഗില്‍ വച്ച് വിന്ററിനെ നേരിടുന്നതിനുള്ള വിപുലമായ പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് പദ്ധതി. ഇതിലൂടെ രോഗികളെ ചികിത്സിക്കുന്നതിനുള്ള കപ്പാസിറ്റി വര്‍ധിക്കുകയും മികച്ച കെയര്‍ ലഭ്യമാവുകയും ചെയ്യും. ആംബുലന്‍സ് റെസ്പോണ്‍സ് ടൈം, എ ആന്‍ഡ് ഇയുടെ പ്രകടനം എന്നിവയില്‍ സമീപകാലത്തുണ്ടായ മെച്ചപ്പെടലുകള്‍ കൂടുതല്‍ നന്നാക്കാന്‍ പുതിയ പദ്ധതികളിലൂടെ സാധിക്കുമെന്ന പ്രതീക്ഷ ശക്തമാണ്.

എന്‍എച്ച്എസ് അര്‍ജന്റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍ റിക്കവറി പ്ലാന്‍ പ്രസിദ്ധീകരിച്ചത് മുതല്‍ വിന്ററിനെ നേരിടുന്നതിനുളള വിപുലമായ ഒരുക്കങ്ങള്‍ ഹെല്‍ത്ത് സര്‍വീസില്‍ ആരംഭിച്ചിരുന്നു. ഒരു മില്യണിലധികം ആംബുലന്‍സ് റോഡ് മണിക്കൂറുകള്‍ പ്രദാനം ചെയ്യുന്നതിനായി കൂടുതലായി 800 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഓരോ മാസവും 5000ത്തോളം ഹോസ്പിറ്റല്‍ ബെഡുകളും നൂറ് കണക്കിന് വെര്‍ച്വല്‍ ബെഡുകളും സജ്ജമാക്കുകയും ചെയ്ത് വരുന്നുണ്ട്. കൂടാതെ പ്രകടനം മെച്ചപ്പെടുത്താനുള്ള മാനദണ്ഡങ്ങള്‍ ത്വരിതപ്പെടുത്താനായി ലോക്കല്‍ ടീമുകളെ പ്രചോദിപ്പിക്കുന്നതിനായി പുതിയൊരു സ്‌കീമും എന്‍എച്ച്എസ് വിന്ററിനെ നേരിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഈ ഏരിയകളിലേക്കായി സാമ്പത്തിക ഇന്‍സെന്റീവുകളും നല്‍കുന്നതായിരിക്കും. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യം തിരിച്ച് കിട്ടിയിട്ടും ഡിസ്ചാര്‍ജ് ചെയ്യപ്പെടാതെ ഹോസ്പിറ്റലുകളില്‍ ഓരോ ദിവസവും 12,000ത്തില്‍ അധികം രോഗികളാണുള്ളതെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. വിന്റര്‍ പ്ലാനിന്റെ ഭാഗമായി തയ്യാറാക്കിയ കെയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളിലൂടെ ഇവരുടെ ഡിസ്ചാര്‍ജിംഗ് വേഗത്തിലാക്കാനാണ് പദ്ധതി. വിന്ററിലെ പ്രതികൂല കാലാവസ്ഥ കാരണം നിരവധി പേര്‍ വിവിധ രോഗങ്ങള്‍ ബാധിച്ച് ആശുപത്രികളിലെത്താനുള്ള സാധ്യത പരിഗണിച്ചാണ് ഇതിനെ നേരിടുന്നതിനുള്ള വിപുലമായ പദ്ധതി എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും എന്‍എച്ച്എസ് തയ്യാറാക്കിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window