Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
രാജ്യത്ത് ക്രിസ്തീയ വിശ്വാസികളില്‍ വന്‍ ഇടിവ്, 7.5 മില്യണ്‍ ജനങ്ങള്‍ക്ക് മതവിശ്വാസമില്ല
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലും, വെയില്‍സിലുമായി 3 ലക്ഷത്തോളം വീടുകളില്‍ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ വിവിധ മതവിശ്വാസങ്ങളുമായി കുടുംബാംഗങ്ങള്‍ കഴിയുന്നതായി സെന്‍സസ് ഡാറ്റ. 2021 മാര്‍ച്ച് 21ന് നടന്ന അവസാനത്തെ സെന്‍സസ് ഡാറ്റ പ്രകാരമാണ് മതവിശ്വാസം കൂടുതല്‍ വൈവിധ്യാത്മകമായി മാറിയെന്ന് വ്യക്തമായത്. അതേസമയം ക്രിസ്തീയ വിശ്വാസികളെന്ന് വ്യക്തമാക്കുന്ന ജനങ്ങളുടെ എണ്ണം പകുതിയില്‍ താഴേക്കാണ് കുറഞ്ഞത്. ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ഒന്നിലേറെ വ്യക്തികള്‍ വസിക്കുന്ന 17.3 മില്ല്യണ്‍ ഭവനങ്ങളില്‍ 1.65% പേരാണ് ചുരുങ്ങിയത് രണ്ട് വ്യത്യസ്ത വിശ്വാസങ്ങള്‍ പുലര്‍ത്തുന്നതായി രേഖപ്പെടുത്തിയത്. ലണ്ടനില്‍ ഇത്തരം വൈവിധ്യാത്മക വിശ്വാസം പുലര്‍ത്തുന്ന കൂടുതല്‍ കുടുംബങ്ങള്‍ വസിക്കുന്നത് ഹൗണ്‍സ്ലോയിലും, വെസ്റ്റ്മിന്‍സ്റ്ററിലുമാണ്.

ലണ്ടന് പുറത്ത് ബെര്‍ക്ഷയറിലെ സ്ലോയിലും, ഓക്സ്ഫോര്‍ഡിലും, വെയില്‍സില്‍ കാര്‍ഡിഫിലുമാണ് വ്യത്യസ്ത മതവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന കുടുംബാംഗങ്ങള്‍ അധികമുള്ളത്. മൂന്നിലേറെ വിശ്വാസങ്ങളുമായി ജീവിക്കുന്ന കുടുംബാംഗങ്ങള്‍ ഉള്ളത് 81,000 വീടുകളിലാണ്. അതേസമയം ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും കാല്‍ശതമാനം കുടുംബങ്ങള്‍, ഏകദേശം 7.5 മില്ല്യണ്‍ പേര്‍ യാതൊരു മതവിശ്വാസവും പുലര്‍ത്തുന്നില്ലെന്നും ഡാറ്റയില്‍ വ്യക്തമായിരുന്നു. മതവിശ്വാസം പൂര്‍ണ്ണമായി ഒഴിവാക്കുന്നവരുടെ എണ്ണമേറി വരുന്നത് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് ഉള്‍പ്പെടെ ആശങ്ക നല്‍കുന്ന വിഷയമാണ്. കുടിയേറ്റക്കാരാണ് വിവിധ മതവിശ്വാസങ്ങള്‍ യുകെയിലേക്ക് എത്തിക്കുന്നതില്‍ പ്രധാന കാരണമായി മാറുന്നത്.

 
Other News in this category

 
 




 
Close Window