Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ പോയതില്‍ ആശങ്ക
reporter

ലണ്ടന്‍: യുകെയിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നതില്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി 50ല്‍ അധികം പരിസ്ഥിതി സംഘടനകള്‍ പ്രധാനമന്ത്രി ഋഷി സുനകിന് കത്തയച്ചു.യുകെയിലെ കടുത്ത പരിസ്ഥിതി വിഷയങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരുടെ ചെയ്തികള്‍ തങ്ങള്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ് ഈ എന്‍വയോണ്‍മെന്റല്‍ ഗ്രൂപ്പുകള്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. ഈ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി തങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി അടിയന്തിരമായ ഒരു മീറ്റിംഗിന് സാഹചര്യമൊരുക്കണമെന്നും ഈ കത്തിലൂടെ പരിസ്ഥിതി ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ചില തീരുമാനങ്ങളില്‍ വെള്ള ചേര്‍ക്കാന്‍ ചില രാഷ്ട്രീയക്കാരുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായ സാഹചര്യത്തിലാണ് എന്‍വയോണ്‍മെന്റ് ഗ്രൂപ്പുകള്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. ഉദാഹരണമായി 2030 മുതല്‍ പുതിയ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചില കണ്‍സര്‍വേറ്റീവ് എംപിമാര്‍ സമീപകാലത്ത് മുന്നോട്ട് വന്നിരുന്നു.

2020ല്‍ ആദ്യമായി പ്രഖ്യാപിക്കപ്പെട്ടതും തുടര്‍ന്ന് പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സന്‍ ആവര്‍ത്തിച്ചതുമായ ഈ വാഗ്ദാനം പാലിക്കുമെന്ന് തന്നെയാണ് ഈ വാരമാദംയ കാബിനറ്റ് മിനിസ്റ്ററായ മൈക്കല്‍ ഗോവ് ഉറപ്പേകിയിരിക്കുന്നത്. കൂടാതെ ലണ്ടനിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുളള പരിസ്ഥിതി വാഗ്ദാനമായ ലണ്ടന്‍ ക്ലീന്‍ എയര്‍ സോണ്‍ നടപ്പിലാക്കണമോ വേണ്ടയോ എന്ന കാര്യത്തിലും ചില സംശയങ്ങള്‍ ചില രാഷ്ട്രീയക്കാര്‍ ഉയര്‍ത്താന്‍ തുടങ്ങിയതിലും പരിസ്ഥിതി ഗ്രൂപ്പുകള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ലണ്ടനിലെ അള്‍ട്രാ-ലോ എമിഷന്‍ സോണ്‍ വ്യാപിപ്പിക്കാനുള്ള മേയര്‍ സാദിഖ് ഖാന്റെ പദ്ധതികളാണ് കഴിഞ്ഞ വാരത്തില്‍ ഉക്സ്ബ്രിഡ്ജില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലേബര്‍ കണ്‍സര്‍വേറ്റീവുകളോട് നേരിയ വോട്ടിന് തോല്‍ക്കാന്‍ കാരണമായതെന്ന് ചില ലേബര്‍ നേതാക്കള്‍ ആരോപിച്ചിരുന്നു. ഈ പദ്ധതിക്കെതിരെയുള്ള നിയമപരമായ വെല്ലുവിളി നീക്കത്തെ വെള്ളിയാഴ്ച ഹൈക്കോടതി നിരസിച്ചിരുന്നു. അള്‍ട്രാ-ലോ എമിഷന്‍ സോണ്‍ വ്യാപിപ്പിക്കാനുള്ള നീക്കം ഒന്ന് കൂടി ആലോചിക്കണമെന്ന് സുനക് സാദിഖ് ഖാനോട് നിര്‍ദേശിച്ചതും പരിസ്ഥിതി ഗ്രൂപ്പുകളില്‍ കടുത്ത ആശങ്ക പടര്‍ത്തിയിരുന്നു.ജൂലൈ 28ന് സുനകിന് അയച്ച നിര്‍ണായകമായ കത്തില്‍ 52 പേരാണ് ഒപ്പ് വച്ചിരിക്കുന്നത്. എര്‍ത്ത്, ഗ്രീന്‍പീസ് യുകെ, ദി നാഷണല്‍ ട്രസ്റ്റ് , ആര്‍പിഎസ് സിഎ, ആര്‍എസ്പിബി, തുടങ്ങിയ പരിസ്ഥിതി ഗ്രൂപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.20 മില്യണ്‍ പേരുടെ പ്രതിനിധികളായിട്ടാണ് തങ്ങള്‍ ഈ കത്ത് പ്രധാനമന്ത്രിക്ക് അയക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു.

 
Other News in this category

 
 




 
Close Window