Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
വാരാന്ത്യത്തില്‍ യുകെയില്‍ ഹരിക്കെയിന്‍ ശേഷിപ്പുകള്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്
reporter

ലണ്ടന്‍: യുകെയില്‍ ഈ വാരത്തിന്റെ അവസാനം 500 മൈല്‍ വേഗതയിലുള്ള ഉഷ്ണക്കാറ്റിന്റെ അഥവാ ഹരിക്കെയിന്റെ ശേഷിപ്പുകള്‍ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ് രംഗത്തെത്തി. അതായത് നിലവില്‍ അറ്റ്ലാന്റിക്കില്‍ സജീവമായ ഹരിക്കെയിന്റെ വാലറ്റം യുകെയില്‍ ആഞ്ഞടിക്കുമെന്നാണ് പ്രവചനം. എന്നാല്‍ ഈ കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് ഉണ്ടാകുന്ന പ്രത്യാഘാതം എത്രത്തോളം കടുത്തതായിരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്നാണ് മെറ്റീരിയോളജിസ്റ്റുകള്‍ മുന്നറിയിപ്പേകുന്നത്. ഇത് എക്സ്-ഹരിക്കെയിന്‍ രൂപത്തിലുള്ള കാറ്റായിരിക്കാനാണ് സാധ്യതയെന്നാണ് ഇവര്‍ പ്രവചിക്കുന്നത്. അറ്റ്ലാന്റിക്കില്‍ നിന്നെത്തുന്ന ജെറ്റ് സ്ട്രീമുകള്‍ കടുത്ത മഴയോട് കൂടിയ വെതര്‍ സിസ്റ്റംസിനെ യുകെയിലേക്ക് എത്തിക്കാന്‍ സാധ്യതയേറിയിരിക്കുന്നുവെന്നാണ് വെതര്‍ട്രെന്‍ഡിംഗിലെ ജോണ്‍ ഹാമ്മണ്ട് ഡെയിലി സ്റ്റാറിനോട് ഞായറാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഈ വീക്കെന്‍ഡില്‍ കൂടുതല്‍ മഴ രാജ്യത്തേക്കെത്തുമെന്നും എക്സ് ഹരിക്കെയിന്റെ സ്വാധീനം ഈ അവസ്ഥയെ വഷളാക്കിയേക്കാമെന്നും അദ്ദേഹം പ്രവചിക്കുന്നു.

നിലവില്‍ അറ്റ്ലാന്റിക്കിലുള്ള ഒരു വെതര്‍ സിസ്റ്റം ഇതൊരു ട്രോപ്പിക്കല്‍ സ്റ്റോമായി വികസിക്കുമെന്നും വെള്ളിയാഴ്ച യുകെയിലേക്കെത്തുമെന്നുമാണ് മെറ്റ് ഓഫീസിലെ കാതറീന്‍ ചാക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കാറ്റുമായി ബന്ധപ്പെട്ട് ഒട്ടേറെ അനിശ്ചിതത്വങ്ങളുണ്ടെന്നും എന്നാല്‍ ഇത് അടുത്ത വീക്കെന്‍ഡില്‍ നിരവധി ഏരിയകളില്‍ ന്യൂനമര്‍ദമുണ്ടാക്കുമെന്നും കാതറീന്‍ മുന്നറിയിപ്പേകുന്നു. എക്സ്-ഹരിക്കെയിന്‍, ട്രോപ്പിക്കല്‍ സ്റ്റോമുകള്‍ എന്നിവ നോര്‍ത്ത് അറ്റ്ലാന്റിക്കിലെ ന്യൂനമര്‍ദ സിസ്റ്റങ്ങളുമായി ലയിച്ച് ചേര്‍ന്നുണ്ടാകുന്ന പ്രതിഭാസമാണുണ്ടാകാന്‍ പോകുന്നതെന്നും ഇത് അസാധാരണമാണെന്നും കാതറീന്‍ വിശദീകരിക്കുന്നു. ജൂണിലെ ഉഷ്ണ തരംഗത്തെ തുടര്‍ന്ന് ജൂലൈയില്‍ നനവുള്ള കാലാവസ്ഥയായിരുന്നു ബ്രിട്ടനില്‍ അനുഭവപ്പെട്ടിരുന്നത്. ജൂണില്‍ രാജ്യത്തെ താപനില റെക്കോര്‍ഡുകള്‍ ഭേദിക്കപ്പെട്ട മാസവുമായിരുന്നു. ഓഗസ്റ്റിലെ കാലാവസ്ഥയെ നിര്‍ണയിക്കുന്നതില്‍ എക്സ് ഹരിക്കെയിന്‍ നിര്‍ണായക സ്വാധിനമായി വര്‍ത്തിക്കുമെന്നും മെറ്റീരിയോളജിസ്റ്റുകള്‍ പ്രവചിക്കുന്നു.

 
Other News in this category

 
 




 
Close Window