Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ഫിനാന്‍സ് നിയമങ്ങളില്‍ വന്‍ പൊളിച്ചെഴുത്ത്, ഹിഡന്‍ ചാര്‍ജുകള്‍ അവസാനിപ്പിക്കും
reporter

ലണ്ടന്‍: യുകെയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസുകളിലുടനീളം കസ്റ്റമര്‍മാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പുതിയ നിയമങ്ങള്‍ നിലവില്‍ വരുന്നു. കസ്റ്റമര്‍മാരെ നീതിപൂര്‍വമായി ട്രീറ്റ് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുന്ന നിയമങ്ങള്‍ കൂടിയാണിത്. ഫിനാന്‍ഷ്യല്‍ പ്രൊഡക്ടുകള്‍ കസ്റ്റമര്‍മാര്‍ക്ക് മനസിലാകുന്ന രീതിയില്‍ പ്രദാനം ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനാണ് പുതിയ കണ്‍സ്യൂമര്‍ ഡ്യൂട്ടി നടപ്പിലാക്കുന്നത്. ഫിനാന്‍ഷ്യല്‍ പ്രൊഡക്ടുകളിലെ ഹിഡന്‍ ചാര്‍ജുകള്‍ അവസാനിപ്പിക്കുന്നതിനും സേവിംഗ്സ് അക്കൗണ്ടുകള്‍, മോര്‍ട്ട്ഗേജുകള്‍ തുടങ്ങിയവ പോലുള്ള പ്രൊവൈഡര്‍മാര്‍ മികച്ച ഡീലുകളുണ്ടെങ്കില്‍ അത് കസ്റ്റമര്‍മാരെ അറിയിക്കുമെന്ന് ഉറപ്പ് വരുത്തുന്നതുമാണ്. എന്നാല്‍ ചില ബിസിനസുകള്‍ ഈ മാതൃകാപരമായ മാറ്റങ്ങളെ വേണ്ടത്ര തയ്യാറായിട്ടില്ലെന്നാണ് ചിലര്‍ ആശങ്കപ്പെട്ടിരിക്കുന്നത്. യുകെയിലെ ഫിനാന്‍ഷ്യല്‍ വാച്ച്ഡോഗായ ദി ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റിയാണ് (എഫ്സിഎ)ഇത്തരം പരിഷ്‌കാരങ്ങള്‍ക്ക് മേല്‍നോട്ടമേകുന്നത്. ഫിനാന്‍ഷ്യല്‍ പ്രൊഡക്ടുകളുടെയും സേവനങ്ങളുടെയും കാര്യത്തില്‍ എളുപ്പത്തില്‍ ചൂഷണത്തിന് വിധേയരാകുന്ന വള്‍നറബിളായവര്‍ക്ക് സഹായമുറപ്പ് വരുത്തുന്നതിനും സേവര്‍മാര്‍ക്ക് നീതിപൂര്‍വകമായ മൂല്യം ഉറപ്പ് വരുത്തുന്നതിനുമാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നാണ് ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റി പറയുന്നത്.

ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റി റെഗുലേറ്റ് ചെയ്യുന്ന രാജ്യത്തെ 60,000ത്തോളം ഫിനാന്‍ഷ്യല്‍ ഫേമുകള്‍ക്കുള്ള നിയമങ്ങള്‍ മാറ്റിയെഴുതിയാണ് പുതിയ പരിഷ്‌കാരങ്ങള്‍ അഥോറിറ്റി നടപ്പിലാക്കുന്നത്. പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനായി ഈ ഫേമുകള്‍ക്ക് ഒരു വര്‍ഷത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ കസ്റ്റമര്‍മാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള പ്രൊഡക്ടുകള്‍ പ്രദാനം ചെയ്യാന്‍ ഫേമുകള്‍ ബാധ്യസ്ഥരാണെന്നതാണ് ഈ മാറ്റങ്ങളുടെ കാതലെന്നാണ് റിപ്പോര്‍ട്ട്. പുതിയ പൊളിച്ചെഴുത്തുകള്‍ നിലവില്‍ വന്നാല്‍ കസ്റ്റമര്‍മാര്‍ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലേക്ക് വിളിച്ചാല്‍ ഉചിതമായ പ്രതികരണം സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിരിക്കണമെന്ന് പുതിയ നിയമങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. പ്രതികരണങ്ങള്‍ക്കായി കസ്റ്റമര്‍മാരെ കാത്ത് നില്‍പ്പിക്കാന്‍ പാടില്ല. കസ്റ്റമര്‍മാരെ ചൂഷണം ചെയ്യുന്ന വന്‍ ഫീസുകള്‍ സേവനങ്ങള്‍ക്കായി ഈടാക്കുന്നതില്‍ നിന്ന് ഫേമുകളെ പുതിയ നിയമം വിലക്കുന്നുണ്ട്.കസ്റ്റമര്‍മാര്‍ക്ക് ഉചിതമായതും നീതിപൂര്‍വകവുമായ സര്‍വീസുകള്‍ പ്രദാനം ചെയ്യാന്‍ സാമ്പത്തിക സ്ഥാപനങ്ങളെ നിഷ്‌കര്‍ഷിക്കുന്നവയാണ് പുതിയ നിയമങ്ങളെന്നാണ് എഫ്സിഎയില്‍ നിന്നുള്ള നിഷ അറോറ പറയുന്നത്. കസ്റ്റമര്‍മാര്‍ക്ക് പ്രാഥമിക പരിഗണന നല്‍കുന്ന നിയമങ്ങളാണിവയെന്നും അവര്‍ ഉറപ്പേകുന്നു.

 
Other News in this category

 
 




 
Close Window