Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
യുകെയിലെ പൂന്തോട്ടങ്ങളില്‍ ചെടി വളര്‍ത്തുന്നവര്‍ ചില പ്രത്യേക ചെടികള്‍ ശരിയായി ഡിസ്‌പോസ് ചെയ്തില്ലെങ്കില്‍ പിഴ ചുമത്തും
reporter

ലണ്ടന്‍: യുകെയില്‍ പൂന്തോട്ടങ്ങളില്‍ ചെടി വളര്‍ത്തുന്നവര്‍ ചില പ്രത്യേക ചെടികള്‍ ഉചിതമായ വിധത്തില്‍ ഡിസ്പോസ് ചെയ്തില്ലെങ്കില്‍ 5000 പൗണ്ട് വരെ പിഴയടക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നിയമവിദഗ്ധര്‍ രംഗത്തെത്തി. ഈ സമ്മറില്‍ തങ്ങളുടെ ഗാര്‍ഡന്‍ കട്ടിംഗുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. ചെടികള്‍ നടുന്നതും വെള്ളമൊഴിക്കുന്നതും പ്രൂണ്‍ ചെയ്യുന്നതും നിയപരമായി യാതൊരു പ്രശ്നവുമില്ലാത്ത കാര്യമാണെങ്കിലും കള വിഭാഗത്തില്‍ പെടുന്ന ചില പ്രത്യേക സസ്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞാലാണ് പണി പാളാന്‍ പോകുന്നത്. ഉദാഹരണമായി ജപ്പാനീസ് നോട്ട് വീഡ് ഉചിതമായ വിധത്തില്‍ സംസ്‌കരിക്കാത്തവര്‍ക്ക് ആയിരക്കണക്കിന് പൗണ്ടുകളായിരിക്കും പിഴ നല്‍കേണ്ടി വരുന്നത്. പരിധിവിട്ട പടരല്‍ സ്വഭാവമുള്ള ഈ സസ്യം വന്‍ കള പ്രതിസന്ധി സൃഷ്ടിക്കുന്നതിനാലാണ് ഇത് വലിച്ചെറിയുന്നവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുന്നത്. ഇതിന്റെ ചെറിയ വേരില്‍ നിന്ന് പോലും ഈ സസ്യം വളരെ വേഗത്തില്‍ പടര്‍ന്ന് പ്രശ്നം സൃഷ്ടിക്കുന്നതിനാലാണ് ഇത് വേണ്ട വിധത്തില്‍ സംസ്‌കരിക്കരിക്കണമെന്ന നിഷ്‌കര്‍ഷ ഗാര്‍ഡനര്‍മാര്‍ക്ക് മുകളില്‍ വച്ചിരിക്കുന്നത്.

ഇത്തരം സസ്യങ്ങള്‍ പിഴുതെറിഞ്ഞ് നശിപ്പിച്ചാല്‍ പോലും ചെറിയ വേരില്‍ നിന്ന് പൊട്ടിപ്പടരുന്നതിനാലാണ് ഇവയ്ക്ക് മേലുള്ള നിയന്ത്രണം ശക്തമാക്കിയിരിക്കുന്നത്. മറ്റുളളവരുടെ ഗാര്‍ഡനുകളിലേക്ക് ഇവ നിയന്ത്രണമില്ലാതെ പടര്‍ന്ന് പ്രശ്നമുണ്ടാക്കുന്നതും ഇത് വേണ്ട വിധത്തില്‍ സംസ്‌കരിക്കണമെന്ന് പറയുന്നതിന്റെ മറ്റൊരു കാരണമാണ്. ജപ്പാനീസ് നോട്ട് വീഡ് വേണ്ട വിധത്തില്‍ സംസ്‌കരിച്ചില്ലെങ്കില്‍ ഗാര്‍ഡനര്‍മാര്‍ കടുത്ത പിഴയടക്കേണ്ടി വരുമെന്നാണ് എല്‍സിഎഫ് ലോയിലെ റിയല്‍ എസ്റ്റേറ്റ് സോളിസിറ്ററായ റിയാന്‍ കോട്ടന്‍ മുന്നറിയിപ്പേകുന്നത്. ഈ സസ്യം കെട്ടിടങ്ങളുടെ തറകള്‍ക്ക് പോലും കടുത്ത കേട് പാടുകള്‍ തീര്‍ക്കുമെന്നും ഇതിനാല്‍ ഇതിനെ അലക്ഷ്യമായി വലിച്ചെറിഞ്ഞ് പടരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ഏവരെയും ഓര്‍മിപ്പിക്കുന്നു. ഈ സസ്യം ഒരാളുടെ തോട്ടത്തില്‍ നിന്ന് മറ്റൊരാളുടെ സ്ഥലത്തേക്ക് പടര്‍ന്നാല്‍ പ്രൈവറ്റ് ന്യൂയിസന്‍സ് നിയമങ്ങള്‍ പ്രകാരം ആക്ഷന്‍ എടുക്കാന്‍ സാധിക്കും. ഇത്തരം സസ്യം പടരുന്നത് തടയാനായി ലോക്കല്‍ അഥോറിറ്റിക്ക് ദി ആന്റി സോഷ്യല്‍ ബിഹേവിയര്‍, ക്രൈം ആന്‍ഡ് പോലീസിംഗ് ആക്ട് 2014ലെ സെക്ഷന്‍ 57ന് കീഴില്‍ അതിന് ഉത്തരവാദിയായ വ്യക്തിക്ക് കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ നോട്ടീസ് അയക്കാനും സാധിക്കും. ഈ നോട്ടീസിന് ഉത്തരവാദിയായ ആള്‍ പ്രതികരിച്ചില്ലെങ്കില്‍ ഇയാളെ പ്രോസിക്യൂട്ട് ചെയ്യാനും 2500 പൗണ്ട് വരെ പിഴ ചുമത്താനും വകുപ്പുണ്ട്. ഈ സസ്യം വന്യമായി തോതില്‍ പടരുന്നതിന് ഉത്തരവാദിയായവര്‍ക്ക് മേല്‍ 5000 പൗണ്ട് വരെ പിഴയിടാക്കാനും വകുപ്പുണ്ട്.

 
Other News in this category

 
 




 
Close Window