Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
യുകെയിലെ 39.8 ബില്യണ്‍ പൗണ്ട് മൂല്യമുള്ള വസ്തുക്കള്‍ നികുതി ബാധകമല്ലാത്ത വിദേശ കമ്പനികളുടെ കൈവശം
reporter

ലണ്ടന്‍: യുകെയിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ 39.8 ബില്യണ്‍ പൗണ്ട് മൂല്യം വരുന്ന പ്രോപ്പര്‍ട്ടികളും ഡൊമസ്റ്റിക് ടാക്സ് നിയമങ്ങള്‍ ബാധകമല്ലാത്ത വിദേശ കമ്പനികളുടെ കൈവശമാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സ്ട്രൈപ് പ്രോപ്പര്‍ട്ടി ഗ്രൂപ്പില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റകളാണിക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റ്സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം കമ്പനികള്‍ക്ക് 13.23 ബില്യണ്‍ പൗണ്ടിന്റെ ഹൗസിംഗ് സ്റ്റോക്ക് കൈവശം വച്ചിരിക്കുന്നുവെന്നും ഈ ഡാറ്റകള്‍ വെളിപ്പെടുത്തുന്നു. ഓവര്‍സീസ് ടാക്സ് ഹെവനുകളില്‍ അല്ലെങ്കില്‍ നികുതി ഇളവുകളുള്ള വിദേശ ഡെസ്റ്റിനേഷനുകളില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന കമ്പനികളുടെ ഉടമസ്ഥതയില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ള പ്രോപ്പര്‍ട്ടികളുടെ എണ്ണവും അവയുടെ മൂല്യവും വിശകലനം ചെയ്താണ് സ്ട്രൈപ് പ്രോപ്പര്‍ട്ടി ഗ്രൂപ്പ് ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച അവസ്ഥകളില്‍ കഴിഞ്ഞ വര്‍ഷം എന്തൊക്കെ മാറ്റങ്ങളുണ്ടായെന്നും പ്രസ്തുത വിശകലനം നിരീക്ഷിച്ചിരുന്നു.

ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ള 80,460 വീടുകള്‍ ഓഫ്ഷോര്‍ ടാക്സ് ഹെവനുകളിലുള്ള കമ്പനികളുടെ പേരിലാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റ്സിലെ കമ്പനികളാണ് ഇക്കാര്യത്തില്‍ മുന്നിലുളളത്. ഇതില്‍ ജേഴ്സി ഏറ്റവും വലിയ ഹോട്ട്സ്പോട്ടാണ്. ജേഴ്സിയില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന കമ്പനികള്‍ 21,602 പ്രോപ്പര്‍ട്ടികളാണ് കൈവശം വച്ചിരിക്കുന്നത്. ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റ്സില്‍ രജിസ്ട്രര് ചെയ്തിരിക്കുന്ന കമ്പനികള്‍ കൈവശം വച്ചിരിക്കുന്നത് 20,777 പ്രോപ്പര്‍ട്ടികളാണ്.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രോപ്പര്‍ട്ടികള്‍ വാങ്ങിക്കൂട്ടിയ കാര്യത്തില്‍ തുടര്‍ന്നുള്ള അഞ്ച് സ്ഥാനങ്ങളില്‍ വരുന്ന കമ്പനികള്‍ ഇനി പറയുന്ന ടാക്സ് ഹെവനുകളില്‍ നിന്നുള്ള കമ്പനികളാണ്. പ്രോപ്പര്‍ട്ടി മൂല്യത്തിന്റെ കാര്യത്തിലും എണ്ണത്തിന്റെ കാര്യത്തിലും ഇവയാണ് ഈ സ്ഥാനങ്ങളില്‍ വരുന്നത്. ഗുയര്‍ന്സെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം കമ്പനികള്‍ കൈവശമാക്കിയിരിക്കുന്നത് 5.5 ബില്യണ്‍ പൗണ്ട് മൂല്യം വരുന്ന 12,877 പ്രോപ്പര്‍ട്ടികളാണ്. ഐല്‍ ഓഫ് മാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ 4.49 ബില്യണ്‍ പൗണ്ട് മൂല്യമുള്ള 10,393 പ്രോപ്പര്‍ട്ടികളും ലക്സംബര്‍ഗ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ 1.07 ബില്യണ്‍ പൗണ്ട് മൂല്യമുളള 2446 പ്രോപ്പര്‍ട്ടികളും സിംഗപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ 908 മില്യണ്‍ മൂല്യം വരുന്ന 2030 പ്രോപ്പര്‍ട്ടികളും ഹോംഗ് കോംഗ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ 851 മില്യണ്‍ പൗണ്ട് മൂല്യമുള്ള 1632 പ്രോപ്പര്‍ട്ടികളും ഇംഗ്ലണ്ടിലും വെയില്‍സിലുമായി വാങ്ങിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window