Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
പുതുതായി കണ്ടെത്തിയ കോവിഡ് വേരിയന്റ് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്
reporter

ലണ്ടന്‍: പുതുതായി കണ്ടെത്തിയ വേരിയന്റ് ലോകത്ത് യഥാര്‍ത്ഥ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്. കൊവിഡ് മഹാമാരിയുടെ തിരിച്ചുവരവ് സൃഷ്ടിക്കാന്‍ ഈ വേരിയന്റ് കാരണമാകുമെന്നാണ് ആശങ്ക. ഈ ഘട്ടത്തില്‍ മാസ്‌കുകള്‍ തിരിച്ചെത്തിച്ച് നിയന്ത്രണം ആരംഭിക്കാനും ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. ഔദ്യോഗികമായി നാമകരണം ചെയ്തിട്ടില്ലെങ്കിലും ബിഎ.6 എന്നാണ് ശാസ്ത്ര നാമം. എന്നാല്‍ മഹാമാരിയുടെ ഘട്ടത്തിലെ വിലക്കുകള്‍ ആവശ്യമായി വരില്ലെന്നും, ഇപ്പോള്‍ തന്നെ ആശങ്കപ്പെട്ട് തുടങ്ങേണ്ട സാഹചര്യമില്ലെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു. കൊവിഡ് ബാധിച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ തന്നെ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ഇതോടെ യുകെ മറ്റൊരു തരംഗത്തിന്റെ അരികിലാണെന്ന ആശങ്ക ശക്തമായി.

എറിസ് എന്ന് വിളിക്കപ്പെടുന്ന മറ്റൊരു വേരിയന്റിന്റെ വരവോടെയാണ് ഇന്‍ഫെക്ഷനുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. ബ്രിട്ടനില്‍ ഏഴില്‍ ഒരു കൊവിഡ് കേസ് വീതം പിടിപെടുന്നത് എറിസ് മൂലമാണെന്ന് ഹെല്‍ത്ത് മേധാവികള്‍ വ്യക്തമാക്കുന്നു. മോശം കാലാവസ്ഥയും, ബാര്‍ബി-ഓപ്പണ്‍ഹൈമര്‍ സിനിമകളുടെ റിലീസും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇന്‍ഫെക്ഷന്‍ പിടിപെടുന്നതിലേക്ക് സംഭാവന ചെയ്തെന്നാണ് വിദഗ്ധര്‍ പ്രചരിപ്പിക്കുന്നത്. ഇതിനെല്ലാം പുറമെ പ്രതിരോധശേഷി ചുരുങ്ങുന്നതും മറ്റൊരു വിഷയാണ്. ഈ വര്‍ഷം ബൂസ്റ്റര്‍ വാക്സിനുകള്‍ 65ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, രോഗസാധ്യത ഏറിയവര്‍ക്കും മാത്രമാണ് നല്‍കുന്നത്. പുതിയ വേരിയന്റ് കൂടുതല്‍ അപകടകാരിയാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. എന്നിരുന്നാലും ഡെന്‍മാര്‍ക്കിലും, ഇസ്രയേലിലും വരെ വൈറസ് എത്തിച്ചേര്‍ന്നതോടെ ഇത് വ്യാപിക്കാന്‍ തുടങ്ങിയെന്ന് വ്യക്തമായി.

 
Other News in this category

 
 




 
Close Window