Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
ക്യാന്‍സര്‍ വേഗത്തില്‍ സ്ഥിരീകരിക്കാനും ചികിത്സ വേഗത്തിലാക്കാനും പുതിയ പദ്ധതി
reporter

ലണ്ടന്‍: എന്‍എച്ച്എസില്‍ മാസം തോറും അര്‍ജന്റ് കാന്‍സര്‍ പരിശോധനകള്‍ക്കായി റഫര്‍ ചെയ്യപ്പെടുന്ന ആയിരക്കണക്കിന് കാന്‍സറുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് രോഗമുണ്ടോ ഇല്ലയോ എന്ന് വേഗത്തില്‍ സ്ഥിരീകരിക്കുന്നതിനും രോഗമുള്ളവര്‍ക്ക് വേഗത്തില്‍ ചികിത്സകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വതിതപ്പെടുത്തുനന്നതിനുമായി പുതിയ സ്റ്റാന്‍ഡേര്‍ഡ് വരുന്നു. മോഡേണ്‍ ക്ലിനിക്കല്‍ പ്രാക്ടീസുകളുമായി പൊരുത്തപ്പെടുന്ന വിധത്തില്‍ കാന്‍സര്‍ ചികിത്സകളെ മാറ്റുന്നതിനായി എന്‍എച്ച്എസ് അതിന്റെ കാന്‍സര്‍ ചികിത്സാ സ്റ്റാന്‍ഡേര്‍ഡുകള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഇത് പ്രകാരം ക്ലിനിക്കല്‍ എക്സ്പര്‍ട്ടുകള്‍ വികസിപ്പിക്കുന്നതും മുന്‍നിര കാന്‍സര്‍ ചാരിറ്റികള്‍ പിന്തുണക്കുന്നതുമായ മൂന്ന് കാന്‍സര്‍ സ്റ്റാന്‍ഡേര്‍ഡുകളായിരിക്കും എന്‍എച്ച്എസ് നടപ്പിലാക്കുന്നത്. ഇത് പ്രകാരം മുമ്പുള്ള കാന്‍സര്‍ സ്റ്റാന്‍ഡേര്‍ഡുകളെ ഉള്‍ക്കൊണ്ട് പുതിയ രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സകള്‍ ലഭ്യമാക്കുന്നതായിരിക്കും. നിലവില്‍ കാന്‍സര്‍ ചികിത്സകള്‍ക്കായി എന്‍എച്ച്എസില്‍ പത്ത് പെര്‍ഫോമന്‍സ് സ്റ്റാന്‍ഡേര്‍ഡുകളാണുളളത്.

2021 ഏപ്രിലില്‍ നടപ്പിലാക്കിയ ഫാസ്റ്റര്‍ ഡയഗ്‌നോസിസ് സ്റ്റാന്‍ഡേര്‍ഡും ഉള്‍പ്പെടുന്നുണ്ട്.എന്നാല്‍ തുടര്‍ന്ന് നടന്ന കണ്‍സള്‍ട്ടേഷനുകളെ തുടര്‍ന്ന് സര്‍ക്കാര്‍ മൂന്ന് പ്രധാനപ്പെട്ട സ്റ്റാന്‍ഡേര്‍ഡുകളുമായി ലയിപ്പിച്ചിരുന്നു. ജിപിയില്‍ നിന്നും സ്‌ക്രീനിംഗ് പ്രോഗ്രാം അല്ലെങ്കില്‍ മറ്റ് വഴികള്‍ എന്നിയവയില്‍ നിന്ന് അര്‍ജന്റ് കാന്‍സര്‍ പരിശോധനക്കായി റഫര്‍ ചെയ്യപ്പെട്ട രോഗികള്‍ക്ക് 28 ദിവസം കൊണ്ട് ചികിത്സ ലഭ്യമാക്കുന്ന ഫാസ്റ്റര്‍ ഡയഗ്‌നോസിസ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഇതിലൊന്ന്. ഇതിലൂടെ 28 ദിവസങ്ങള്‍ക്കുള്ളില്‍ കാന്‍സറിന് ചികിത്സ തുടങ്ങുകയും അല്ലെങ്കില്‍ കാന്‍സര്‍ ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്ത് വരുന്നുണ്ട്. ഏതെങ്കിലും റൂട്ടിലൂടെ കാന്‍സര്‍ ചികിത്സ നിര്‍ദേശിക്കപ്പെട്ടവര്‍ക്ക് 62 ദിവസം കൊണ്ട് ചികിത്സ ലഭ്യമാക്കുന്ന സ്റ്റാന്‍ഡേര്‍ഡാണ് രണ്ടാമത്തേത്. കാന്‍സര്‍ ചികിത്സക്കായി റഫര്‍ ചെയ്യപ്പെട്ടവര്‍ക്ക് 31 ദിവസം കൊണ്ട് ചികിത്സ ഉറപ്പാക്കുന്നതാണ് മൂന്നാമത്തെ സ്റ്റാന്‍ഡേര്‍ഡ്. കാന്‍സര്‍ ചികിത്സക്കായി രണ്ടാഴ്ചയോളം കാത്തിരിക്കേണ്ടി വരുന്ന കാലഹരണപ്പെട്ട നിലവിലെ ടാര്‍ജറ്റിന് പകരമായി 2015ലെ ഇന്റിപെന്റന്റ് കാന്‍സര്‍ ടാക്സ്ഫോഴ്സ് നിര്‍ദേശങ്ങള്‍ പ്രകാരമാണ് സര്‍ക്കാര്‍ പുതിയ ഫാസ്റ്റര്‍ ഡയഗ്‌നോസിസ് സ്റ്റാന്‍ഡേര്‍ഡ് ഒക്ടോബര്‍ മുതല്‍ നടപ്പിലാക്കുന്നത്.

കാന്‍സറുണ്ടെന്ന് സംശയിക്കുന്നവരെ ജിപികള്‍ക്ക് മുമ്പ് ചെയ്തത് പോലെ പുതിയ സ്റ്റാന്‍ഡേര്‍ഡ് പ്രകാരവും റഫര്‍ ചെയ്യാം. ഇതിലൂടെ കാന്‍സറുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് 28 ദിവസങ്ങള്‍ക്കുള്ളില്‍ കാന്‍സറുണ്ടെന്നോ അല്ലെങ്കില്‍ ഇല്ലെന്നോ സ്ഥിരീകരിക്കാന്‍ സാധിക്കുമെന്നതാണ് പുതിയ സിസ്റ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. നേരത്തെ ഈ ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യ അപ്പോയിന്റ്മെന്റ് മാത്രമേ ലഭ്യമാകുമായിരുന്നുള്ളൂ.പുതിയ സ്റ്റാന്‍ഡേര്‍ഡിലൂടെ കാന്‍സര്‍ ഉണ്ടോ ഇല്ലയോ എന്ന് എളുപ്പത്തില്‍ സ്ഥിരീകരിക്കാന്‍ സാധിക്കുമെന്നും രോഗമുളളവര്‍ക്ക് വേഗത്തില്‍ ചികിത്സ ലഭിക്കുമെന്നുമാണ് എന്‍എച്ച്എസ് നാഷണല്‍ ക്ലിനിക്കല്‍ എന്‍എച്ച്എസില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നതിനും രോഗമുള്ളവര്‍ക്ക് ചികിത്സ വേഗത്തിലാക്കുന്നതിനുമായി പുതിയ ഫാസ്റ്റര്‍ ഡയഗ്‌നോസിസ് സ്റ്റാന്‍ഡേര്‍ഡ് ; ഒക്ടോബര്‍ മുതല്‍ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ മാസം തോറും ആയിരക്കണക്കിന് പേര്‍ക്ക് വേഗത്തില്‍ ചികിത്സ

 
Other News in this category

 
 




 
Close Window