Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ഭിന്നശേഷിക്കാരായവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: യുകെയില്‍ ഡിസ്ഏബിള്‍ഡ് ആയ അല്ലെങ്കില്‍ ഭിന്നശേഷിക്കാരായവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്ഡോഗായ ദി ഈക്വാലിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ അഥവാ ഇഎച്ച്ആര്‍സി രംഗത്തെത്തി. ഈ കാറ്റഗറിയില്‍ പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി കുറഞ്ഞ പുരോഗതി മാത്രമേ സര്‍ക്കാരിന് വരുത്താന്‍ സാധിച്ചിട്ടുള്ളുവെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. 2016ല്‍ യുഎന്‍ എന്‍ക്വയറി പ്രകാരം നിര്‍ദേശിച്ച നിര്‍ദേശങ്ങള്‍ യുകെ ഗവണ്‍മെന്റ് ഇത് വരെ നടപ്പിലാക്കിയില്ലെന്നും കമ്മീഷന്‍ എടുത്ത് കാട്ടുന്നു. യുകെയിലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ നടപ്പിലാക്കുന്നതില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്നായിരുന്നു യുഎന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നാണ് യുകെ ഗവണ്‍മെന്റ് വിശദീകരണം നല്‍കിയിരിക്കുന്നത്. യുകെയില്‍ ഭിന്നശേഷിക്കാരായ നിരവധി പേര്‍ ഇപ്പോഴും വിവേചനം നേരിടുന്നുവെന്നാണ് യുഎന്നിന് മുന്നില്‍ സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടില്‍ ഇഎച്ച്ആര്‍സി വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇവരുടെ അവസ്ഥ യുകെയില്‍ കൂടുതല്‍ വഷളായിരിക്കുകയാണെന്നും ഇഎച്ച്ആര്‍സി റിപ്പോര്‍ട്ട് ആരോപിക്കുന്നു.

ഇതിനാല്‍ യുകെയിലെ ഭിന്നശേഷിക്കാരുടെ നില മെച്ചപ്പെടുത്താനായി യുഎന്‍ 2016ല്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ദീര്‍ഘിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും ഇഎച്ച്ആര്‍സി യുഎന്നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ചില ഏരിയകളില്‍ ചില പുരോഗതികള്‍ വരുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെങ്കിലും യുഎന്നിന്റെ ചില നിര്‍ദേശങ്ങള്‍ തീരെ നടപ്പിലാക്കാന്‍ ബ്രിട്ടന് സാധിച്ചിട്ടില്ലെന്നതില്‍ ഏറെ നിരാശയുണ്ടെന്നും ഇഎച്ച്ആര്‍സി റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. ഭിന്നശേഷിക്കാരായവര്‍ക്ക് വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിലും നീതി ഉറപ്പാക്കുന്നതിലും ബ്രിട്ടന് സാധിച്ചിട്ടില്ലെന്നും ഇഎച്ച്ആര്‍സി റിപ്പോര്‍ട്ട് ആരോപിക്കുന്നു. യുകെയില്‍ സര്‍ക്കാരുകളും ഭിന്നശേഷിക്കാരായവരുമായവര്‍ക്കിടയില്‍ പല മേഖലകളിലും ആശയവിനിമയക്കുറവും വിടവുകളുമുണ്ടെന്നും ഇഎച്ച്ആര്‍സി എടുത്ത് കാട്ടുന്നു. ഇതിനാല്‍ ഇത്തരക്കാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ഉറപ്പ് വരുത്താന്‍ യുകെക്ക് സാധിക്കുന്നില്ലെന്നും ഇഎച്ച്ആര്‍സി ആരോപിക്കുന്നു.

 
Other News in this category

 
 




 
Close Window