Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് അര്‍ഹരായവര്‍ക്ക് കോവിഡ്, ഫ്ലൂ വാക്സിനുകള്‍; സെപ്റ്റംബര്‍ 11 മുതല്‍
REPORTER

ലണ്ടന്‍: യുകെയില്‍ പുതിയ കോവിഡ് വേരിയന്റ് ഭീഷണിയും ഫ്ലൂ സാധ്യതയും ശക്തമായ സാഹചര്യത്തില്‍ എന്‍എച്ച്എസ് ഫ്ലൂ, കോവിഡ് വാക്സിന്‍ പ്രോഗ്രാമുകള്‍ ത്വരിതപ്പെടുത്തുന്നു. ഇത് പ്രകാരം അര്‍ഹരായവര്‍ക്ക് സെപ്റ്റംബര്‍ 11 മുതല്‍ കോവിഡ് വാക്സിന്‍ ലഭിച്ചു തുടങ്ങും. പുതിയ കോവിഡ് വേരിയന്റ് ഭീഷണിയെക്കുറിച്ച് വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പുകളെയും മാര്‍ഗനിര്‍ദേശങ്ങളെയും കണക്കിലെടുത്താണ് ഈ വാക്സിന്‍ പ്രോഗ്രാം ആരംഭിക്കുന്നത്. യുകെയില്‍ പടരുന്ന പുതിയ കോവിഡ് വേരിയന്റായ ബിഎ.2.86 കടുത്ത ഭീഷണിയും അപകടവുമുണ്ടാക്കാന്‍ പ്രാപ്തിയുള്ളതാണെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറും യുകെ ഹെല്‍ത്ത് ഏജന്‍സിയും നല്‍കിയ മുന്നറിയിപ്പുകള്‍ പരിഗണിച്ചാണ് പുതിയ വാക്സിന്‍ പ്രോഗ്രാം ആരംഭിക്കുന്നത്.



വിന്റര്‍ മാസങ്ങളില്‍ സുരക്ഷയുറപ്പ് വരുത്തുന്നതിനായി മുതിര്‍ന്നവര്‍ക്കുള്ള കോവിഡ് , ഫ്ലൂ വാക്സിനേഷന്‍ പ്രോഗ്രാമുകള്‍ രാജ്യമാകമാനം ഒക്ടോബറിലായിരുന്നു ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കോവിഡിനും ഫ്ലൂവിനും ഏറ്റവും വള്‍നറബിളായ അഡല്‍റ്റ് കെയര്‍ അന്തേവാസികളടക്കമുള്ളവര്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ അതായത് സെപ്റ്റംബര്‍ 11 മുതല്‍ വാക്സിനുകള്‍ നല്‍കാനാണ് എന്‍എച്ച്എസ് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ പ്രോഗ്രാം ത്വരിതപ്പെടുത്താനും അര്‍ഹരായവര്‍ക്കെല്ലാം ഒക്ടോബര്‍ അവസാനത്തോടെ വാക്സിനേഷന്‍ ലഭ്യമാക്കാനുമാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. പുതിയ നീക്കമനുസരിച്ച് അഡല്‍റ്റ് കെയര്‍ ഹോമുകളിലെ അന്തേവാസികള്‍ക്കും പ്രതിരോധം കുറഞ്ഞവര്‍ക്കും കോവിഡ് വാക്സിന്‍ നേരത്തെ ലഭിക്കുന്നതായിരിക്കും.പുതിയ പ്രോഗ്രാം പ്രകാരം കെയറര്‍മാര്‍, ഗര്‍ഭിണികള്‍, ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ജീവനക്കാര്‍, തുടങ്ങിയ ഏറ്റവും വള്‍നറബിളായവര്‍ക്ക് വിന്ററില്‍ കോവിഡ് ജാബുകള്‍ ആദ്യം ലഭിക്കുന്നതായിരിക്കും. ഇതിന് പുറമെ 65 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്കും വാക്സിന്‍ ആദ്യം ലഭിക്കുന്നതായിരിക്കും. അര്‍ഹരായവര്‍ക്ക് തങ്ങളുടെ ലോക്കല്‍ പ്രൊവൈഡറില്‍ നിന്ന് ഇന്‍വിറ്റേഷന്‍ ലഭിക്കുന്ന മുറയ്ക്ക് വാക്സിന്‍ ലഭിക്കുന്നതായിരിക്കും. സെപ്റ്റംബര്‍ 18 മുതല്‍ എന്‍എച്ച്എസ് മുന്‍ഗണനാ ക്രമമനുസരിച്ച് ആളുകളെ വാക്സിനേഷനായി ക്ഷണിക്കുന്നതായിരിക്കും. അര്‍ഹരായവര്‍ക്ക് നാഷണല്‍ ബുക്കിംഗ് സര്‍വീസിലൂടെ വാക്സിനായി ബുക്ക് ചെയ്യാനും സാധിക്കും.വിന്റര്‍ മാസങ്ങളില്‍ അര്‍ഹരായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കോവിഡില്‍ നിന്നും ഫ്ലൂവില്‍ നിന്നും നിര്‍ണായകമായ സംരക്ഷണമായിരിക്കും ഈ വാക്സിനേഷന്‍ പ്രോഗ്രാമിലൂടെ ലഭ്യമാകുന്നത്. അഥവാ കോവിഡ് അല്ലെങ്കില്‍ ഫ്ലൂ ബാധിച്ചാലും ഗുരുതരമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കും. ജെസിവിഐയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും നേരത്തെ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും ഈ വര്‍ഷം ഫ്ലൂ, കോവിഡ് വാക്സിനുകള്‍ നല്‍കുന്നത്. ഇത് ഒക്ടോബറില്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.എന്നാല്‍ ബിഎ.2.86 ഭീഷണി ശക്തമായ സാഹചര്യത്തിലാണ് അര്‍ഹരായവര്‍ക്ക് വാക്സിന്‍ സൈറ്റുകളില്‍ വച്ച് കോവിഡ്, ഫ്ലൂ വാക്സിനുകള്‍ സെപ്റ്റംബര്‍ 11 മുതല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ പ്രോഗ്രാം ത്വരിതപ്പെടുത്തുന്നതിനായി വാക്സിന്‍ പ്രൊവൈഡര്‍മാര്‍ക്ക് ഓരോ കെയര്‍ ഹോം റെസിഡന്റുമാര്‍ക്കും സെപ്റ്റംബര്‍ 11 മുതല്‍ ഒക്ടോബര്‍ 22 വരെ വാക്സിന്‍ നല്‍കുമ്പോള്‍ സര്‍വീസ് ഫീസിന് പുറമെ പത്ത് പൗണ്ട് കൂടി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ കെയര്‍ ഹോമിലും വാക്സിനേഷന്‍ ഒക്ടോബര്‍ 22 നകം പൂര്‍ത്തിയാക്കുന്ന പ്രൊവൈഡര്‍മാര്‍ക്ക് 200 പൗണ്ടും അധികമായി നല്‍കുന്നതായിരിക്കും.

 
Other News in this category

 
 




 
Close Window