Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
ഒരു മില്യണ്‍ ആളുകള്‍ക്ക് ഷിന്‍ഗിള്‍സ് വാക്‌സിനേഷനുമായി എന്‍എച്ച്എസ്
reporter

ലണ്ടന്‍: എന്‍എച്ച്എസിലൂടെ ഇന്ന് മുതല്‍ ഏതാണ്ട് ഒരു മില്യണോളം പേര്‍ക്ക് ഷിന്‍ഗിള്‍സ് വാക്സിന്‍ നല്‍കുന്നു.ഇതിന് പുറമെ ഇന്ന് മുതല്‍ 25 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് സിംഗിള്‍ ഡോസ് എച്ച്പിവി വാക്സിനും നല്‍കിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്സിനേഷന്‍ ആന്‍ഡ് ഇമ്മ്യൂണൈസേഷന്‍ (ജെസിവിഐ) നിര്‍ദേശം പരിഗണിച്ചാണ് എന്‍എച്ച്എസ് ഈ രണ്ട് ജീവന്‍ രക്ഷാ വാക്സിനേഷന്‍ പ്രോഗ്രാമുകളും അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് വള്‍നറബിളായവര്‍ക്ക് ഈ രോഗങ്ങളില്‍ നിന്ന് കൂടുതലും എളുപ്പത്തിലും സംരക്ഷണം ലഭിക്കാന്‍ വഴിയൊരുങ്ങും. ഇന്ന് വ്യാപിപ്പിക്കുന്ന ഷിന്‍ഗിള്‍സ് വാക്സിനേഷന്‍ പ്രോഗ്രാമിലൂടെ ചെറിയ പ്രായത്തിലുള്ള കൂടുതല്‍ പേര്‍ക്ക് സംരക്ഷണം ലഭിക്കുന്നതായിരിക്കും. പുതിയ മാനദണ്ഡമനുസരിച്ച് ഇന്ന് 65ഉം 70ഉം വയസ്സ് തികയുന്നവര്‍ക്കും 50 വയസ്സും അതിന് മുകളിലും പ്രായമുള്ളവരും പ്രതിരോധ ശേഷി കുറഞ്ഞവരുമായവര്‍ക്കും ഷിന്‍ഗിള്‍സ് വാക്സിന്‍ ഇന്ന് മുതല്‍ ലഭിക്കുന്നതായിരിക്കും.

ഇതിനായി ബുക്ക് ചെയ്യുന്നതിനായി ഇവര്‍ക്ക് അവരുടെ ജിപി സര്‍ജറികളില്‍ നിന്നും ഇന്‍വിറ്റേഷന്‍ ലഭിക്കുന്നതായിരിക്കും. ഈ വാക്സിന് നേരത്തെ തന്നെ അര്‍ഹതയുണ്ടായിരുന്ന 70 വയസ്സിനും 79 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഷിന്‍ഗിള്‍സ് വാക്സിന്‍ നല്‍കുന്നത് തുടരുന്നതാണ്.രാജ്യത്ത് അഞ്ചിലൊന്ന് പേര്‍ക്ക് ആയുഷ്‌കാലത്ത് ഷിന്‍ഗിള്‍സ് ബാധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഷിന്‍ഗിള്‍സ് ചിലരില്‍ അന്ധത, കേള്‍വി നഷ്ടപ്പെടല്‍, ഞെരമ്പ് വേദന,തുടങ്ങിയവക്കും ചില കേസുകളില്‍ മരണത്തിനും വരെ കാരണമായിത്തീരാറുണ്ട്. ഏത് പ്രായത്തിലും ഷിന്‍ഗിള്‍സ് ബാധിക്കാമെന്ന ഭീഷണിയുമുണ്ട്. എന്നാല്‍ പ്രായമായവരിലും കുറഞ്ഞ പ്രതിരോധമുള്ളവരിലും ഷിന്‍ഗിള്‍സ് ഗുരുതരമാകാന്‍ സാധ്യതയേറെയാണ്. ഇംഗ്ലണ്ടില്‍ 2013ല്‍ ആദ്യമായി ഷിന്‍ഗിള്‍സ് വാക്സിനേഷന്‍ ആരംഭിച്ച്അഞ്ച് വര്‍ഷത്തിന് ശേഷം ഈ രോഗം ബാധിച്ച് ജിപി കണ്‍സള്‍ട്ടേഷനെത്തിയവര്‍ 45,000 പേരായി ചുരുങ്ങിയിരുന്നു. കൂടാതെ ഈ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ 1840 പേരായി ചുരുങ്ങുകയും ചെയ്തിരുന്നു. ഷിന്‍ഗിള്‍സിനെ ചെറുക്കുന്നതിനുളള വാക്സിനേഷന്‍ പ്രോഗ്രാം എത്രത്തോളം ഫലപ്രദമായെന്നാണിത് വെളിപ്പെടുത്തുന്നത്. 25 വയസ്സിന് താഴെപ്രായമുള്ളവര്‍ക്ക് ഇന്ന് മുതല്‍ഒരു ഡോസ് എച്ച്പിവി വാക്സിന്‍ നല്‍കുന്നതും ഇന്നാണ് ആരംഭിക്കുന്നത് . നേരത്തെ രണ്ട് ഡോസ് വാക്സിന്‍ വേണ്ടി വന്ന സ്ഥാനത്താണ് ഇത് ഒരു ഡോസാക്കി ചുരുക്കിയിരിക്കുന്നത്. ഇതിലൂടെ ചെറുപ്പക്കാര്‍ക്ക് വളരെ എളുപ്പത്തിലും സൗകര്യത്തിലും എച്ച്പിവിയില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window