Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
യൂ. കെ. കോലഞ്ചേരി സംഗമം വാല്‍സാളില്‍ Aldridge Community Centre
Text By: Naisent Jacob

എറണാകുളം ജില്ലയിലെ, കോലഞ്ചേരി നിവാസികളുടെ യൂ . കെ . കൂട്ടായ്മയായ യൂ. കെ. കോലഞ്ചേരി സംഗമം അതിന്റെ പത്താം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. യൂ. കെ. യിലെ ഏതാനും ചില കൊലഞ്ചേരിക്കാരുടെ നിതാന്തപരിശ്രമത്തിന്റ ഫലമായി 2012-2013 കാലത്ത് ആണ് ബ്രിസ്റ്റോളില്‍ വച്ച് ആദ്യത്തെ കൂട്ടായ്മ സംഘടിപ്പിച്ചത്. അന്നുമുതല്‍ ഇങ്ങോട്ട് യു. കെ. യിലും, നാട്ടിലുമുള്ള കൊലഞ്ചേരിക്കാരുടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്ഥിച്ചുവരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോലഞ്ചേരി മേഖലയുടെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സംഘടനയുടെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. കുട്ടികളുടെ പഠനത്തിന് വേണ്ടിയുള്ള ധനസഹായം, കോവിഡ്-19 കാരണം നാട്ടിലെ സ്‌കൂളുകള്‍ അടച്ചിട്ടിരുന്ന സമയത്ത് കോലഞ്ചേരി മേഖലയിലെ വിവിധ സ്‌കൂളുകളില്‍ Television, Laptop, Mobilephone, തുടങ്ങിയ പഠനോപകരണങ്ങള്‍ എത്തിക്കാനും, വിവിധങ്ങളായ രോഗങ്ങളാല്‍ വലഞ്ഞ് ബുദ്ധിമുട്ടനുഭവിക്കുന്ന 10 ല്‍ ഏറെ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും, സ്വന്തമായി കിടപ്പാടം ഇല്ലാതെ കഷ്ടപ്പെടുന്ന കൊലഞ്ചേരിയിലും പരിസരത്തുമുള്ള ഏതാനും ചിലര്‍ക്ക് കൈത്താങ്ങ് നല്കാനും സാധിച്ചു എന്നത് ഈ അവസരത്തില്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. ഈ വര്‍ഷത്തെ സംഗമം, 2023 ഒക്ടോബര്‍ മാസം 7th ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ Birmingham ന് സമീപം വാല്‍സാളില്‍ ഉള്ള Aldridge Community Centre, ws9 8an എന്ന സ്ഥലത്തുവച്ച് നടത്തപ്പെടുന്നു. ഇപ്പോള്‍ യൂ. കെ. യില്‍ താമസ്സമാക്കിയിട്ടുള്ള കോലഞ്ചേരി പരിസരവാസികളെ ഒരുമിച്ച് ചേര്‍ത്ത് ഓര്‍മ്മകള്‍ പങ്കുവയ്ക്കാനും, ബന്ധങ്ങള്‍ പുതുക്കുവാനും, നാട്ടിലെ നമ്മുടെ പരിസരപ്രദേശങ്ങളില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് നമ്മളാല്‍ കഴിയുന്നത്‌പോലെ കൈത്താങ്ങ് നല്‍കുന്നതോടൊപ്പം നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ നാടിനേയും, നാട്ടുകാരെയും അറിയുവാനും, പരിചയപ്പെടുവാനും ഈ സംഗമം വേദിയാകുമെന്ന് വിശ്വസിച്ചുകൊണ്ട്, കൊലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള യൂ. കെ., Ireland നിവാസികളെ സംഗമത്തിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു. യൂ. കെ. കോലഞ്ചേരി സംഗമം കമ്മറ്റി. PleaseContact: JabyChakkappan- 07772624484 NaisentJacob- 07809444940

 
Other News in this category

 
 




 
Close Window