Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ പുതിയ യൂണിറ്റുകളില്‍ ഒന്നായ ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീന്‍ നിലവില്‍ വന്നു.
Text By: Team ukmalayalampathram

പണ്ട് മുതല്‍ നിരവധി അസോസിയേഷനുകള്‍ യുകെയില്‍ എല്ലായിടത്തും നിലവില്‍ ഉണ്ടെങ്കില്‍ കൂടി, പുതുതായി വരുന്ന ആളുകള്‍ അവരുടെതായ കൂട്ടായ്മ രൂപീകരിച്ചു സാമാന്തരമായി പോകുമ്പോഴാണ് വളരും തോറും പിളരുമെന്ന രാഷ്ട്രീയപഴമൊഴികള്‍ പിന്തുടരുന്ന യുകെയിലെ മലയാളി അസോസിയേഷനുകളില്‍ വേറിട്ട് നില്‍ക്കുന്നു ഗ്ലോസെറ്റര്‍ഷെയിര്‍ മലയാളി അസോസിയേഷന്‍. പൂര്‍ണമായും കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ യുകെയിലെത്തിയ, ജിഎംഎയിലെ എല്ലാ പരിപാടികളിലും പൂര്‍ണമനസോടെ എപ്പോഴും പങ്കെടുക്കുന്ന ഒരു കൂട്ടം യുവരക്തങ്ങളുടെ കൂട്ടായ്മയാണ് വര്‍ഷങ്ങളുടെ അനുഭവസാമ്പത്തുമായി നേതൃത്വം രാജന്‍ കുര്യന്‍ നേതൃത്വം കൊടുക്കുന്ന ഈ പുതിയ യൂണിറ്റ്. ഇന്നലെ സിന്‍ഡര്‍ഫോര്‍ഡിലെ സ്പോര്‍ട്സ് ബാറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിന് സാക്ഷ്യം വഹിക്കുവാന്‍ ജിഎംഎയുടെ നിലവിലെ നേതൃത്വസ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ബിസ് പോള്‍ മണവാളന്‍, അനില്‍ തോമസ് ഉള്‍പ്പെടെയുള്ള കമ്മിറ്റിക്കാരോടൊപ്പം പഴയ നേതൃത്വനിരയിലുണ്ടായിരുന്ന ജോ വില്‍റ്റണ്‍, ദേവലാല്‍ സഹദേവന്‍ ഉള്‍പ്പടെയുള്ള കമ്മിറ്റിക്കാരും യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്രയോടൊപ്പം റീജിയണല്‍ സെക്രട്ടറി സുനില്‍ ജോര്‍ജും എത്തിയിരുന്നു.. ഔദ്യോഗിക പരിപാടികള്‍ സെക്രട്ടറി ബെസ്റ്റോ ചാക്കോയുടെ സ്വാഗതത്തോടെ തുടങ്ങിയ പ്രസിഡന്റ് രാജന്‍ കുര്യന്റെ അധ്യക്ഷ പ്രസംഗത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികള്‍ക്കൊപ്പം, മുഖ്യാതിഥികളുടെ ആശംസകളും തുടര്‍ന്ന് ട്രെഷരാര്‍ ഉണ്ണികൃഷ്ണന്റെ കൃതജ്ഞതയോടെ അവസാനിച്ചു. നാട്ടില്‍ നിന്നും പുതുതായി ആളുകള്‍ വന്നു തുടങ്ങിയതോടെ ഓണാഘോഷങ്ങള്‍ ഉള്‍പ്പടെയുള്ള പരിപാടികള്‍ നടത്താന്‍ വേദികള്‍ കിട്ടാന്‍ ബുദ്ധിമുട്ട് ആയത് മാത്രമല്ല, ഗ്ലോസ്റ്റര്‍ കൗണ്ടിയില്‍ പലയിടത്തുമായി ചിതറി കിടന്നിരുന്ന ആളുകളെ കണ്ടെത്തി ചേര്‍ത്ത് പിടിച്ചു കൂടെ നിര്‍ത്തിയ ജിഎംഎ നേതൃത്വത്തിനു പ്രസിഡന്റ് നന്ദി പറഞ്ഞതോടൊപ്പം, ചെറു യൂണിറ്റുകള്‍ വഴി പുതിയ ആളുകള്‍ക്ക് സംഘടന നേതൃത്വപരിചയം ലഭിക്കുവാനുള്ള മികച്ച വഴിയായി ഇതിനെ കാണാം എന്നും ഓര്‍മിപ്പിച്ചു. യൂണിറ്റ് അംഗങ്ങള്‍ ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും വിവിധ മത്സരങ്ങളും തുടര്‍ന്ന് ഡിജെയും കഴിഞ്ഞാണ് പരിപാടികള്‍ അവസാനിച്ചത്.

 
Other News in this category

 
 




 
Close Window