Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
മതം
  Add your Comment comment
തുമ്പമണ്‍ ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സറാഫിം തിരുമേനിക്ക് ലണ്ടനില്‍ ഊഷ്മള സ്വീകരണം
Text By: Romy Kuriakose
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കാന്‍ എത്തിയ തുമ്പമണ്‍ ഭദ്രാസന അധിപന്‍ എബ്രഹാം മാര്‍ സറാഫിം തിരുമേനിക്ക് ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ വിശ്വാസികള്‍ ഊഷ്മള സ്വീകരണം നല്‍കി.

ഇടവക വികാരി ഫാ നിതിന്‍ പ്രസാദ് കോശി, ട്രസ്റ്റി സിസാന്‍ ചാക്കോ, സെകട്ടറി ബിജു കൊച്ചുനുണ്ണി, തിരുന്നാള്‍ കോഡിനേറ്റര്‍ റോയ്‌സ് ഫിലിപ്പ് എന്നിവരുടെയും മറ്റു ഇടവക അംഗങ്ങളുടെയും നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.

പ്രധാന പെരുന്നാള്‍ ദിനങ്ങളില്‍ ഒന്നായ നവംബര്‍ നാലിന് മുന്‍ വര്‍ഷങ്ങളിലെ പോലെ തീര്‍ത്ഥാടനം നടക്കും. ലണ്ടനിലെ വിവിധ ഓര്‍ത്തഡോക്‌സ് ഇടവകളില്‍ നിന്നും പ്രാര്‍ത്ഥന കൂട്ടായ്മകളില്‍ നിന്നും തീര്‍ത്ഥാടകര്‍ പദയാത്രയായി പള്ളിയിലേക്ക് എത്തി ചേരും. ഉച്ചയ്ക്ക് 12 മണിക്ക് തീര്‍ത്ഥാടകര്‍ക്കുള്ള സ്വീകരണവും ഉച്ച നമസ്‌കാരവും നേര്‍ച്ച കഞ്ഞിയും ഒരുക്കിയിട്ടുണ്ട്.


വൈകിട്ട് അഞ്ചിന് സന്ധ്യ നമസ്‌കാരവും കണ്‍വന്‍ഷന്‍ പ്രസംഗവും, തുടര്‍ന്ന് പുണ്യ സ്മൃതിയും ശ്ലൈഹീക വാഴ്‌വും നടത്തപ്പെടും. പ്രധാന പെരുന്നാള്‍ ദിനമായ നവംബര്‍ അഞ്ചിന് രാവിലെ 8.30 ന് പ്രഭാത നമസ്‌ക്കാരവും 9.30 ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് ഭക്തി നിര്‍ഭരമായ റാസയും ശ്ലൈഹീക വാഴ്‌വും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.


തിരുന്നാള്‍ ക്രമികരണങ്ങള്‍ക്ക് ഇടവക ട്രസ്റ്റി സിസന്‍ ചാക്കോ, സെക്രട്ടറി ബിജു കൊച്ചുണ്ണുണി, പെരുന്നാള്‍ കണ്‍വീനര്‍ റോയസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ സജ്ജമാക്കിയിട്ടുണ്ട്.


പെരുന്നാളിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന റാഫിള്‍ നറുക്കെടുപ്പ് വിജയികളള്‍ക്ക് ഒന്നാം സമ്മാനം ഒരു പവന്‍ സ്വര്‍ണ്ണം, രണ്ടാം സമ്മാനം ആപ്പിള്‍ വാച്ച്, മൂന്നാം സമ്മാനം ആമസോണ്‍ ഫയര്‍ എച്ച് ഡി ടാബ്ലറ്റ് എന്നിവ നല്‍കും. നവംബര്‍ നാല്, അഞ്ച് തീയതികളില്‍ ജെക്യൂബ് മള്‍ട്ടിമീഡിയ പെരുന്നാള്‍ ലൈവ് സംപ്രേക്ഷണം ഒരുക്കും. തിരുന്നാള്‍ പരിപാടികളിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളെയും സുമനസുകളെയും ഇടവക കമ്മറ്റി ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സെക്രട്ടറിബിജു കൊച്ചുനുണ്ണി അറിയിച്ചു.
 
Other News in this category

 
 




 
Close Window