Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
മതം
  Add your Comment comment
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പ പൂജ നാളെ കെന്റ് ജില്ലിങ്ങാമിലെ സ്‌കൗട്ട്സ് സമ്മേളന കേന്ദ്രത്തില്‍
Text By: Team ukmalayalampathram
കെന്റ് ഹിന്ദു സമാജം തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും അയ്യപ്പ പൂജ നടത്തുന്നു. ഈ വര്‍ഷത്തെ അയ്യപ്പ പൂജ നാളെ കെന്റിലെ ജില്ലിങ്ങാമിലുള്ള സ്‌കൗട്ട്സ് സമ്മേളന കേന്ദ്രത്തില്‍ വച്ച് നടക്കും. നാളെ ശനിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ 10 മണി വരെയാണ് പൂജ നടത്തപ്പെടുന്നത്.


അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തര്‍ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്.


കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ പൂജാരി അഭിജിത്താണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ഏവര്‍ക്കും സുപരിചിതമായ 'തത്വമസി യുകെ' ഭജന സംഘം അയ്യപ്പഭജനയ്ക്ക് നേതൃത്വം നല്‍കും. വിശ്വജിത് തൃക്കാക്കരയുടെ അയ്യപ്പ സോപാന സംഗീതം ദീപാരാധനയ്ക്കു മിഴിവേകും. ജാതി-മത-വര്‍ണ്ണ-ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

സ്ഥലത്തിന്റെ വിലാസം

Scouts Hall, Castlemaine Avenue, Gillingham, Kent, ME7 2QE

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

E-Mail: kenthindusamajam@gmail.com / kentayyappatemple@gmail.com

07838170203 / 07478728555 / 07507766652 / 07985245890 / 07747178476 / 07973151975 / 07906130390 / 07753188671
 
Other News in this category

 
 




 
Close Window