Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഹമാസ് ഭീകരര്‍ ഗാസയില്‍ ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാരെ വിട്ടയച്ചു തുടങ്ങി
Text By: Team ukmalayalampathram
ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കാന്‍ തുടങ്ങി. 13 ഇസ്രയേലി പൗരന്മാരെയും തായ്ലന്‍ഡില്‍നിന്നുള്ള 12 പേരെയും മോചിപ്പിച്ചു. 12 തായ് പൗരന്മാരെ വിട്ടയച്ചതായി തായ് പ്രധാനമന്ത്രി അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയിലുണ്ടായ നാലു ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ഹമാസ് ഇസ്രയേലി പൗരന്മാരെ കൈമാറിയത്.

റഫാ അതിര്‍ത്തിയില്‍ ബന്ദികളെ റെഡ്ക്രോസ് തങ്ങള്‍ക്കു കൈമാറിയതായി ഈജിപ്ത് അറിയിച്ചു. തായ് പൗരന്മാരെ വിട്ടയച്ചതിന് ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസുമുണ്ടാക്കിയ കരാറുമായി ബന്ധമില്ല എന്നാണ് വിവരം. ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

ഇവരെ ഇസ്രയേലി അധികൃതര്‍ ആറിഷ് വിമാനത്താവളത്തില്‍ എത്തിച്ച ശേഷം ഇസ്രയേല്‍ വ്യോമതാവളത്തിലേക്കു കൊണ്ടുപോകും. ബന്ദികളെ അവരുടെ ബന്ധുക്കള്‍ക്ക് കൈമാറും മുന്‍പ് വൈദ്യ സഹായം നല്‍കുമെന്ന് ഐഡിഎഫ് വ്യക്തമാക്കി. റെഡ് ക്രോസിന് കൈമാറിയ ഇവര്‍ നിലവില്‍ ഈജിപ്ത് അതിര്‍ത്തിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window